SWISS-TOWER 24/07/2023

രാമക്ഷേത്ര നിര്‍മ്മാണം സമാധാനപൂര്‍വ്വമാകണം: ശിവസേന

 


ADVERTISEMENT

മുംബൈ: (www.kvartha.com 25.12.2015) അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സമാധാനപൂര്‍വ്വമാകണമെന്ന് ശിവസേന. എല്ലാ സമുദായങ്ങളുടേയും സഹകരണത്തോടെയായിരിക്കണം ക്ഷേത്രം നിര്‍മ്മിക്കേണ്ടത്. ഇതില്‍ കോടതി ഇടപെടേണ്ട ആവശ്യമില്ല. കാരണം ഇതൊരു രാഷ്ട്രീയ വിഷയമല്ല, മറിച്ച് വിശ്വാസത്തിന്റേയും ആരാധനയുടേയും കാര്യമാണെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

അയോധ്യയില്‍ ഒരു രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളും. എന്നാല്‍ ഇതുവരെ ക്ഷേത്രം നിര്‍മ്മിക്കാനായിട്ടില്ല. ഈ മൂവ് മെന്റിന് തുടക്കം കുറിച്ചതും ജീവത്യാഗങ്ങള്‍ ചെയ്തതും ഞങ്ങളാണ്. ഈ മൂവ് മെന്റിനായി ചോര ചിന്തിയവരാണിപ്പോള്‍ അധികാരത്തിലുള്ളത്. ഈ ക്ഷേത്രം നിര്‍മ്മിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, സമാധാനപരമായാകാണം ഇതിന്റെ നിര്‍മ്മാണം സഞ്ജയ് റൗത്ത് പറഞ്ഞു.

കോടതിയുടെ അനുവാദത്തോടെയല്ല, ഞങ്ങള്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള മൂവ് മെന്റിന് തുടക്കം കുറിച്ചത്. ഇതൊരു രാഷ്ട്രീയ വിഷയമല്ല, മറിച്ച് ആരാധനയുടേയും വിശ്വാസത്തിന്റേയും പ്രശ്‌നമാണ്. അതിനാല്‍ തന്നെ ഇതില്‍ കോടതിക്കൊന്നും ചെയ്യാനില്ല. സഞ്ജയ് റൗത്ത് കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര നിര്‍മ്മാണം സമാധാനപൂര്‍വ്വമാകണം: ശിവസേന

SUMMARY: Mumbai: The Shiv Sena on Friday said that the Ram Temple should be constructed in Ayodhya with peace and cooperation of all the communities, adding that there should be no involvement of court as the issue is of devotion and faith and not political.

Keywords: Ram Temple, Ayodhya, Shiv Sena, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia