ശിവസേന എംഎല്‍എയുടെ ഭാര്യയെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


മുംബൈ: (www.kvartha.com) ശിവസേന എംഎല്‍എയുടെ ഭാര്യയെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മങ്കേഷ് കുഡാല്‍ക്കറുടെ ഭാര്യ രജനിയാണ് മരിച്ചത്. രജനിയെ ഞായറാഴ്ച മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുര്‍ള ഈസ്റ്റിലെ നെഹ്റു നഗര്‍ പ്രദേശത്തുള്ള ഡിഗ്നിറ്റി കോഓപറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്‌ലാറ്റില്‍ രാത്രി ഒന്‍പത് മണിയോടെയാണ് രജനി കുഡാല്‍ക്കറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ശിവസേന എംഎല്‍എയുടെ ഭാര്യയെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യക്ക് ഇവരെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. മുംബൈയിലെ കുര്‍ള മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് മങ്കേഷ്.

Keywords:  Mumbai, News, National, Woman, Found Dead, House, Police, Shiv Sena MLA Mangesh Kudalkar's wife found death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia