ഫദ്‌നാവിസ് സര്‍ക്കാരില്‍ 2:1 പങ്കാളിത്തവും ഉപമുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് ശിവസേന

 


മുംബൈ: (www.kvartha.com 01.11.2014) പുതുതായി അധികാരമേറ്റ സര്‍ക്കാരില്‍ രണ്ടിലൊന്ന് പങ്കാളിത്തം നല്‍കാമെന്ന ബിജെപി നിര്‍ദ്ദേശം ശിവസേന അംഗീകരിച്ചതായി റിപോര്‍ട്ട്. എന്നാല്‍ ഉപമുഖ്യമന്ത്രി പദവും ശിവസേന ആവശ്യപ്പെടുന്നുണ്ട്. ബിജെപി പ്രസിഡന്റ് അമിത് ഷാ ഫോണില്‍ വിളിച്ചതിനെതുടര്‍ന്നാണ് ഉദ്ദവ് താക്കറെ ഫദ്‌നാവിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്. സത്യപ്രതിജ്ഞ ചടങ്ങ് ശിവസേന ബഹിഷ്‌ക്കരിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപോര്‍ട്ടുകള്‍.

പുതിയ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതിന് മുന്‍പ് തന്നെ സഖ്യം സംബന്ധിച്ച് തീരുമാനത്തിലെത്തണമെന്ന നിലപാടിലാണ് ശിവസേന. നവംബര്‍ 15നാണ് വിശ്വാസവോട്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുമായുള്ള സഖ്യമവസാനിപ്പിച്ചെങ്കിലും ഫലപ്രഖ്യാപനത്തിന് ശേഷം സഖ്യം തുടരാമെന്ന തീരുമാനത്തിലാണ് ശിവസേന.

ഫദ്‌നാവിസ് സര്‍ക്കാരില്‍ 2:1 പങ്കാളിത്തവും ഉപമുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് ശിവസേനനവംബര്‍ 15ന് മുന്‍പ് സഖ്യം സംബന്ധിച്ച് ബിജെപി തീരുമാനമെടുത്തില്ലെങ്കില്‍ വിശ്വാസവോട്ടില്‍ ഫദ്‌നാവിസ് സര്‍ക്കാരിന് പിന്തുണ നല്‍കേണ്ടെന്ന നിലപാടിലാണ് ശിവസേന.

SUMMARY: Mumbai: Shiv Sena chief Uddhav Thackeray may have attended Maharashtra Chief Minister Devendra Fadnavis' swearing-in ceremony on Friday after receiving a call from BJP president Amit Shah, but his party is reported to have now set a deadline for the BJP to decide on whether to forge an alliance.

Keywords: Maharashtra, Devendra Fadnavis, Shiv Sena, Uddhav Thackeray, Bharatiya Janata Party, Amit Shah, NCP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia