SWISS-TOWER 24/07/2023

Tragedy | ഷിരൂര്‍ മണ്ണിടിച്ചില്‍; കാണാതായ ലോറിയുടെ സ്ഥാനം മാറിയോയെന്ന് കണ്ടെത്താന്‍ പരിശോധന

 
Shirur Landslide: Search for Missing Man Continues, landslide, missing person.
Shirur Landslide: Search for Missing Man Continues, landslide, missing person.

Photo and Credit: Facebook/Satish Sail

പുഴയിലെ അടിയൊഴുക്കും നേവി പരിശോധിച്ചു. 

ബെംഗളൂരു: (KVARTHA) കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ സംഭവിച്ച് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗംഗാവലി പുഴയിൽ നേവി സോണാർ പരിശോധന നടത്തി. ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന സ്ഥാനം മാറിയിരിക്കുമോ എന്നറിയാനാണ് ഈ പരിശോധന. പുഴയിലെ അടിയൊഴുക്കും നേവി പരിശോധിച്ചു. ലോറിയുണ്ടെന്ന് കരുതപ്പെടുന്ന ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് 4 നോട്‌സാണ്.

Aster mims 04/11/2022

അതേസമയം, അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കളായ എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ്, കാര്‍വാര്‍ എംഎൽഎ സതീശ് സെയ്ല്‍, അർജുന്റെ ബന്ധുക്കള്‍ എന്നിവര്‍ 28 ന് കർണാടക മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. കർണാടക ഡെപ്യൂട്ടി മുഖ്യമന്ത്രിയേയും സംഘം കാണും. ഡ്രെസ്ജിംഗ് മെഷീൻ കൊണ്ട് വന്ന് തെരച്ചിൽ പുനരാരംഭിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം. ഡ്രെഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്ന് കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

#shiruur, #landslide, #missingperson, #rescue, #karnataka, #kozhikode, #tragedy, #disaster

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia