അമ്മായിഅമ്മയും ഭര്‍ത്താവും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു: യുവതി ആത്മഹത്യ ചെയ്തു

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 01.06.2016) ഭർത്താവും അമ്മായി അമ്മയും വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ നക്രേക്കലിലാണ് സംഭവം. ഝാന്‍സി റാണിയെന്ന 21 വയസുകാരിയാണ് ആത്മഹത്യ ചെയ്തത്.

ഭർതൃവീട്ടിലെ പീഡനത്തിൽ നിന്ന് രക്ഷിക്കണം എന്നാവശ്യപ്പെട്ട് യുവതി തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പോലീസ് സ്ഥലത്ത് എത്തും
മുൻപ് യുവതി ജീവനൊടുക്കി. സംഭവത്തിനു ശേഷം ഭർത്താവും വീട്ടുകാരും ഒളിവിലാണ്. ഭ‍ർത്താവും അമ്മയും ചേർന്ന് യുവതിയെ കൊലുപ്പെടുത്തിയതാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.

ഭർത്താവും അമ്മായി അമ്മയും നിരന്തരം പീഡിപ്പിക്കുകയാണെന്നും ഇവരുടെ ക്രൂര പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കണം എന്നുമായിരുന്നു യുവതി കത്തിൽ എഴുതിയിരുന്നത്. ഇരുവരും തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നതായും യുവതി കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അമ്മായിഅമ്മയും ഭര്‍ത്താവും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു: യുവതി ആത്മഹത്യ ചെയ്തു


SUMMARY: Jhansi Rani, a student in Telangana, dreaded going home from her hostel and wrote to Chief Minister K Chandrasekhara Rao last week. The 21-year-old student of B Tech wrote that she was being harassed by her mother and husband and they were trying to force her into prostitution.

Keywords: Jhansi Rani, Student, Telangana, Dreaded, Hostel, Wrote, Chief Minister, K Chandrasekhara Rao, 21-year-old, Student of B Tech, Harassed, Mother, Husband, Trying, Prostitution
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia