ശശി തരൂര്‍ സുനന്ദയെ ഉപദ്രവിക്കുന്നത് സങ്കല്പിക്കാന്‍ പോലുമാകില്ല: സഹോദരന്‍ രാജേഷ്

 


ന്യൂഡല്‍ഹി: സുനന്ദ തരൂരിന്റെ അസ്വാഭാവിക മരണത്തില്‍ ഭര്‍ത്താവ് ശശി തരൂരിന് പങ്കുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന മാധ്യമ റിപോര്‍ട്ടുകളെ പാടെ തള്ളി സുനന്ദയുടെ സഹോദരന്‍ കേണല്‍ രാജേഷ് പുഷ്‌ക്കര്‍ രംഗത്തെത്തി. തന്റെ സഹോദരി സുനന്ദയും ശശി തരൂരും തീവ്രമായ പ്രണയത്തിലായിരുന്നുവെന്നും രാജേഷ് പറഞ്ഞു. അദ്ദേഹം അവര്‍ക്ക് ഒരു ദോഷവും ചെയ്യില്ലെന്നും രാജേഷ് പറഞ്ഞു.
ശശി തരൂര്‍ സുനന്ദയെ ഉപദ്രവിക്കുന്നത് സങ്കല്പിക്കാന്‍ പോലുമാകില്ല: സഹോദരന്‍ രാജേഷ്സുനന്ദയുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ഞാനും എന്റെ പിതാവും ഏറെ ദുഖിതരാണ്. എന്റെ സഹോദരിയുടേയും തരൂരിന്റേയും യാത്രയില്‍ ഞാനും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും തീവ്രമായ പ്രണയത്തിലായിരുന്നുവെന്ന് എനിക്ക് ഉത്തമ വിശ്വാസത്തോടെ പറയാന്‍ കഴിയും രാജേഷ് വ്യക്തമാക്കി.
ജനുവരി 17നാണ് സുനന്ദ തരൂരിനെ ഹോട്ടല്‍ ലീല പാലസിലെ മുറിയില്‍ നിന്നും മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ ഭര്‍ത്താവും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാരും തമ്മില്‍ പ്രണയത്തിലാണെന്ന ആരോപണവുമായി രംഗത്തെത്തിയതിന്റെ പിറ്റേന്നാണ് സുനന്ദയുടെ മരണം സംഭവിക്കുന്നത്. മരണത്തില്‍ നിഗൂഡത നിലനില്‍ക്കുന്നതിനാല്‍ കേസ് ക്രൈബ്രാഞ്ചിന് കൈമാറി.
SUMMARY: New Delhi: Sunanda Pushkar's brother has come out with a statement on Saturday over the speculations relating to her sudden death. In his first strong comment over the issue, Colonel Rajesh Pushkar has criticised the media for "slanderous statements" over the death of his sister while expressing support for his brother-in-law Shashi Tharoor, the Union Minister of State for HRD in the UPA government.
Keywords: Shashi Taroor, Sunanda Pushkar, Unnatural death, Brother, Rajesh Pushkar, Love, Mehr Tarar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia