ശശി തരൂരിനെ 4 മണിക്കൂര്‍ ചോദ്യം ചെയ്തു

 


ന്യൂഡല്‍ഹി: (www.kvartha.com 20/01/2015) ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ നിഗൂഢ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ ഡല്‍ഹി പോലീസ് 4 മണിക്കൂര്‍ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് തരൂരിനെ ചോദ്യം ചെയ്തത്. രാത്രി 8 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ അര്‍ദ്ധരാത്രി വരെ നീണ്ടു.

സുനന്ദയുടെ മരണത്തെക്കുറിച്ചും പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന തരൂരിനെ കാത്ത് മാധ്യമപ്പട പുറത്ത് കാത്തുനിന്നെങ്കിലും ഒന്നും മിണ്ടാതെ തരൂര്‍ മടങ്ങി. ചോദ്യം ചെയ്യലിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസും തയ്യാറായില്ല.

തുടര്‍ന്നും തരൂരിനെ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ പാടുകളെക്കുറിച്ചാണ് തരൂരിനോട് പോലീസ് ആരാഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമായും പത്താമത്തെ അടയാളം. ഇത് കുത്തിവെപ്പിന്റെ അടയാളമാണെന്നാണ് ഡോക്ടര്‍മാരുടെ അനുമാനം.

കൂടാതെ ജനുവരി 15ന് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍ വെച്ച് തരൂരും സുനന്ദയും തമ്മിലുണ്ടായ വഴക്കിനെക്കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞു. ഈ വഴക്കിന് ശേഷമാണ് എയര്‍ പോര്‍ട്ടില്‍ നിന്നും ഹോട്ടല്‍ ലീല പാലസിലെത്തി സുനന്ദ മുറിയെടുത്തത്.
ശശി തരൂരിനെ 4 മണിക്കൂര്‍ ചോദ്യം ചെയ്തു


SUMMARY: Shashi Tharoor was intensely questioned on Monday night for about four hours by a special team of Delhi Police on the circumstances leading to the mysterious death of his wife Sunanda Pushkar a year back and her spat with Pakistani journalist Mehr Tarar over her links with the Congress MP.

Keywords: Sunanda Pushkar, Shashi Taroor, Mehr Tarar, Delhi Police, Grilled.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia