സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു: ശശി തരൂര്‍
Jan 19, 2014, 16:33 IST
ന്യൂഡല്‍ഹി: ഭാര്യ സുനന്ദയുടെ മരണത്തെ സംബന്ധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് ശശിതരൂരിന്റെ കത്ത്. കേസില്‍ തന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്നും തരൂര്‍ അറിയിച്ചു. സുനന്ദയുടെ സംസ്‌ക്കാരചടങ്ങുകള്‍ നടന്ന് ഒരു ദിവസം പിന്നിടുന്നതിനിടയിലാണ് തരൂരിന്റെ കത്ത്.
ഈ കേസു സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തന്നെ ഭയപ്പെടുത്തുകയാണെന്നും തരൂര്‍ പറഞ്ഞു. ഇന്ന് ഹരിദ്വാറിലേയ്ക്ക് പോയതുകൊണ്ട് തരൂരിനെ ചോദ്യം ചെയ്യുന്നതില്‍ കാലതാമസം നേരിടുമെന്നാണ് റിപോര്‍ട്ട്.
വിഷാദരോഗത്തിനുള്ള ഗുളികകള്‍ അമിതമായി ഉപയോഗിച്ചതാണ് സുനന്ദയുടെ മരണകാരണമെന്നാണ് ചില റിപോര്‍ട്ടുകള്‍. മാസങ്ങളായി തരൂര്‍ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഇരുവരും തമ്മില്‍ വഴക്കിട്ടതായി മൊഴി ലഭിച്ചിട്ടുണ്ട്.
സുനന്ദയുടെ മകനെ ദുബൈ പോലീസ് അറസ്റ്റുചെയ്തതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. മകനെ പോലീസില്‍ നിന്നും മോചിപ്പിക്കാന്‍ തരൂര്‍ തന്റെ സ്വാധീനം ഉപയോഗിക്കാതിരുന്നത് സുനന്ദയെ പ്രകോപിതയാക്കിയിരുന്നു. ഇതിനിടയിലാണ് മെഹര്‍ തരാര്‍ ഇരുവര്‍ക്കുമിടയിലെത്തിയത്. എന്നാല്‍ സുനന്ദയുടെ ആരോപണം തെറ്റിദ്ധാരണകള്‍ മാത്രമാണെന്ന നിഗമനത്തിലേയ്ക്കാണ് ലഭിച്ചിരിക്കുന്ന തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്.
SUMMARY: New Delhi: Union Minister Shashi Tharoor on Sunday asked Home Minister Sushil Kumar Shinde to expedite the probe into his wife Sunanda Pushkar's death to bring out the truth. He said he will fully cooperate with the investigation.
Keywords: National, Sunanda Taroor, Shashi Taroor,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.