SWISS-TOWER 24/07/2023

മോഡിയുടെ മൗനത്തിനെതിരെ തരൂര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 24.01.2015) ഖര്‍ വാപസി അടക്കമുള്ള വിവാദ വിഷയങ്ങളില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശശി തരൂര്‍. വി.എച്ച്പിയും മറ്റ് സംഘടനകളും നടത്തുന്ന മതപരിവര്‍ത്തന ക്യാമ്പയിനുകള്‍ക്കെതിരെ മോഡി ശബ്ദിക്കുന്നില്ലെന്ന് തരൂര്‍ പറഞ്ഞു.

ഖര്‍ വാപസി അടക്കമുള്ള ക്യാമ്പയിനുകള്‍ വിദേശ നിക്ഷേപത്തെ അകറ്റുമെന്നും തരൂര്‍ ആരോപിച്ചു.

വിദേശ നിക്ഷേപകരെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ അവര്‍ ചിന്തിക്കുന്നുപോലുമില്ല. മോഡി വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയ സാമ്പത്തീക പരിഷ്‌കരണ നയങ്ങളും വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകും. അടുത്ത തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് കാത്തിരിക്കുകയാണ് തരൂര്‍ പറഞ്ഞു.

മോഡിയുടെ മൗനത്തിനെതിരെ തരൂര്‍ജയ്പൂരില്‍ നടക്കുന്ന സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കുകയായിരുന്നു തരൂര്‍. തന്റെ പുതിയ പുസ്തകമായ ഇന്ത്യ ശാസ്ത്രയെക്കുറിച്ച് പ്രതിപാദിക്കുന്നതിനിടയിലാണ് തരൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

SUMMARY: Congress MP Shashi Tharoor on Friday accused Prime Minister Narendra Modi of maintaining silence on his ministers comments on controversial issues and conversion campaign by groups like VHP.

Keywords: Congress MP, Shashi Taroor, Narendra Modi, Prime Minister,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia