Layoffs | ഷെയർചാറ്റിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; 600 ജീവനക്കാരുടെ ജോലി തെറിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ളുറു: (www.kvartha.com) ഷെയർചാറ്റ്, മോജ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥരായ മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. 600 ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. നിലവിൽ ഏത് വകുപ്പിലാണ് ഈ പിരിച്ചുവിടൽ നടന്നതെന്ന് വ്യക്തമല്ല. ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ജീറ്റ് 11 അടച്ചുപൂട്ടുന്നതിനിടെ കഴിഞ്ഞ മാസവും മൊഹല്ല ടെക് 100 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Aster mims 04/11/2022

കമ്പനി എന്ന നിലയിൽ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നതായി പിരിച്ചുവിടൽ സ്ഥിരീകരിച്ചുകൊണ്ട് ഷെയർചാറ്റ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

Layoffs | ഷെയർചാറ്റിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; 600 ജീവനക്കാരുടെ ജോലി തെറിച്ചു

ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം വളരെ ആലോചിച്ചാണ് എടുത്തതെന്നും വക്താവ് വ്യക്തമാക്കി. വിപണിയുടെ വർത്തമാന പശ്ചലതലത്തിൽ ഈ വർഷം നിക്ഷേപം നടത്തുന്നതിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഷെയർചാറ്റ് വിശ്വസിക്കുന്നു. ലൈവ് സ്ട്രീമിംഗിലൂടെയും പരസ്യത്തിലൂടെയും വരുമാനം ഇരട്ടിയാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അതേസമയം, പിരിച്ചുവിട്ട ജീവനക്കാർക്ക് അവരുടെ നോട്ടീസ് കാലയളവിലെ മുഴുവൻ ശമ്പളവും എല്ലാ വർഷത്തെയും രണ്ടാഴ്ചത്തെ ശമ്പളവും 2022 ഡിസംബർ വരെ വേരിയബിൾ പേയുടെ 100% പേയ്‌മെന്റും ലഭിക്കും.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഷെയർചാറ്റ്. രാജ്യത്ത് പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 400 ദശലക്ഷമാണ്. 2015-ൽ അങ്കുഷ് സച്ച്‌ദേവ, ഭാനു പ്രതാപ് സിംഗ്, ഫരീദ് അഹ്‌സൻ എന്നിവർ ചേർന്ന് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഷെയർചാറ്റ് കൂടാതെ, ഉപയോക്താക്കൾക്കിടയിൽ വളരെ പ്രചാരമുള്ള മോജ് പ്ലാറ്റ്‌ഫോമും കമ്പനി പ്രവർത്തിപ്പിക്കുന്നു.

Keywords: News, National, Business, Job, ShareChat Layoffs: Company fires 20% employees in a fresh round of job cuts.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia