ശരത് പവാറും പ്രഫുല്‍ പട്ടേലും രാജിവച്ചതായി സൂചന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശരത് പവാറും പ്രഫുല്‍ പട്ടേലും രാജിവച്ചതായി സൂചന
ന്യൂഡല്‍ഹി: എന്‍.സി.പി നേതാക്കളായ ശരത് പവാറും പ്രഫുല്‍ പട്ടേലും കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ചതായി സൂചന. ഇതുസംബന്ധിച്ച് ഇരുവരും പ്രധാനമന്ത്രിക്ക് കത്തയച്ചതായാണ്‌ റിപോര്‍ട്ട്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രിസഭയില്‍ എ.കെ ആന്റണിയെ രണ്ടാമനാക്കിയതില്‍ പ്രതിഷേധിച്ചാണ്‌ രാജി.

ശരത് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തുകയാണ്. അദ്ദേഹം ഇന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായും കൂടിക്കാഴ്ച്ച നടത്തിയേക്കും. മകള്‍ സുപ്രിയ സുലേയെ മന്ത്രിയാക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് പവാറിന്റെ രാജി ഭീഷണിക്ക് പിന്നിലെന്നും റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ നിന്ന് പവാറും പട്ടേലും വിട്ടുനിന്നിരുന്നു. 

പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായപ്പോള്‍ യുപിഎയിലെ രണ്ടാമന്‍ ആരാകുമെന്നതാണ് ഏവരും ഉറ്റുനോക്കിയത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവേളയില്‍ പ്രണബിന്റെ ഇരിപ്പിടത്തിലായിരുന്നു ആന്റണിയുടെ സ്ഥാനം. രണ്ടാം സ്ഥാനം ശരദ് പവാറിനു നല്‍കണമെന്നായിരുന്നു എന്‍സിപിയുടെ ആവശ്യം.

 ആന്റണി യുപിഎയിലെ രണ്ടാമനാകുമെന്നത് ഉറപ്പാകുന്ന സാഹചര്യത്തിലാണ് എന്‍സിപി മന്ത്രിമാര്‍ രാജി ഭീഷണി മുഴക്കിയിരിക്കുന്നത്.

English Summery
New Delhi: The ruling Congress-led United Progressive Alliance (UPA) has landed in a major trouble with one its important allies Nationalist Congress Party (NCP) chief Sharad Pawar and his lieutenant Praful Patel reportedly resigning from the Union Cabinet for being sidelined in the ruling coalition.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia