ശങ്കരാചാര്യരുടേയും സായ് ബാബയുടേയും അനുയായികള്‍ ഏറ്റുമുട്ടി

 


റായ്പൂര്‍: (www.kvartha.com 26.08.2014) ഷിര്‍ദ്ദി സായ് ബാബയുടേയും ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതിയുടേയും അനുയായികള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച നടന്ന ധര്‍മ്മ സന്‍സദിനിടയിലായിരുന്നു സംഘര്‍ഷം. ഛത്തീസ്ഗഡിലെ കവര്‍ദ്ധയിലായിരുന്നു സംഭവം.

അടുത്തിടെ സായ്ബാബയ്‌ക്കെതിരെ ശങ്കരാചാര്യര്‍ നടത്തിയ വിവാദ പ്രസ്താവനയെക്കുറിച്ച് സംവാദം നടക്കുന്നതിനിടയിലായിരുന്നു വാക്കേറ്റം ആരംഭിച്ചത്. വാക്കേറ്റത്തിനിടയില്‍ ശങ്കരാചാര്യരുടെ അനുയായികള്‍ സായി ബാബയുടെ അനുയായികളെ സ്റ്റേജില്‍ നിന്ന് തള്ളി താഴെയിട്ടു.

ശങ്കരാചാര്യരുടേയും സായ് ബാബയുടേയും അനുയായികള്‍ ഏറ്റുമുട്ടിസംഘര്‍ഷം മൂര്‍ഛിച്ചതോടെ ശങ്കരാചാര്യര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും സംഘര്‍ഷത്തിന് അയവ് വരുത്തുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിപ്പിച്ചു.
ഞായറാഴ്ച ആരംഭിച്ച ധര്‍മ്മ സന്‍സദ് തിങ്കളാഴ്ച അവസാനിച്ചു. ഏതാണ്ട് 400ഓളം മതാചാര്യന്മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

SUMMARY: Raipur: The devotees of Shirdi Sai Baba and Shankaracharya Swaroopananda Saraswati engaged in a furious tussle on Monday during the Dharma Sansad (Religious Parliament) event organised at Kawardha, Chhattisgarh.

Keywords: Shirdi Sai Baba, Shankaracharya, Dhrma Sansad, Chhattisgarh, Swaroopananda Saraswati, Sai Baba, Hinduism, Shri Sai Baba Sansthan Trust
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia