ശിവസേനയിൽ നിന്നും ഭീഷണി; ഷഹീൻ ദാദയും കുടുംബവും മഹാരാഷ്ട്ര വിട്ടു

 


ശിവസേനയിൽ നിന്നും ഭീഷണി; ഷഹീൻ ദാദയും കുടുംബവും മഹാരാഷ്ട്ര വിട്ടു
മുംബൈ: ശിവസേന തലവൻ ബാൽ താക്കറേയ്ക്കെതിരെ ഫേസ്ബുക്ക് പരാമർശം നടത്തി അറസ്റ്റിലായ യുവതി ഷഹീൻ ദാദ കുടുംബത്തോടൊപ്പം മഹാരാഷ്ട്ര വിട്ടു. ശിവസേനയിൽ നിന്നും ഉയരുന്ന നിരന്തരഭീഷണിയെത്തുടന്നാണ് ഇവരുടെ പലായനം. ഗുജറാത്തിലേയ്ക്കാണ് ഇവർ പലായനം ചെയ്തത്.

ബാല്‍ താക്കറെയുടെ മരണം സംസ്ഥാനത്ത് ബന്ദിനു തുല്യമായ അവസ്ഥയ്ക്കു കാരണമായതിനെ ഫേസ് ബുക്കില്‍ ചോദ്യം ചെയ്തതിനാണ് താനെയിലെ പല്‍ഗറില്‍ സ്വദേശിനിയായ ഷഹീൻ ദാദയെ പോലീസ് അറസ്റ് ചെയ്തത്. ഷഹീൻ ദാദയുടെ പോസ്റ്റ് ലൈക്ക് ചെയ്ത മലയാളിയായ രേണു ശ്രീനിവാസനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഷഹീൻ ദാദയുടെ അമ്മാവന്റെ ക്ലിനിക് ശിവസേന പ്രവർത്തകർ അടിച്ചുതകർത്തിരുന്നു.

ഏറേവിവാദം സൃഷ്ടിച്ച അറസ്റ്റിനെത്തുടർന്ന് രണ്ട് പോലിസുകാരെ സസ്പെൻഡ് ചെയ്യുകയും ന്യായാധിപനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Keywords: National, Facebook, Post, Arrest, Shaheen Dada, Renu Srinivasan, Maharashtra, Gujrath, Shiv Sena, Mumbai,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia