ഡല്‍ഹിയില്‍ വ്യഭിചാര മയക്കുമരുന്ന് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് പോലീസിന്റെ അനുമതിയോടെ: കേജരിവാള്‍

 


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യഭിചാര കേന്ദ്രങ്ങളും മയക്കുമരുന്ന് റാക്കറ്റുകളും പ്രവര്‍ത്തിക്കുന്നത് പോലീസിന്റെ അനുമതിയോടെയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹി പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കേജരിവാള്‍ ആരോപിച്ചു. എ.എ.പി റെയ്ഡുമായി ബന്ധപ്പെട്ട് അഞ്ചു പോലീസുകാര്‍ക്കെതിരെ നടപടി കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് പത്ത് ദിവസം ധര്‍ണ നടത്തുമെന്നും കേജരിവാള്‍ അറിയിച്ചു.
ഡല്‍ഹിയില്‍ വ്യഭിചാര മയക്കുമരുന്ന് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് പോലീസിന്റെ അനുമതിയോടെ: കേജരിവാള്‍സംസ്ഥാന നിയമമന്ത്രിയായ സോമനാഥ് ഭാരതിയുടെ ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് കേജരിവാളിന്റെ നേതൃത്വത്തില്‍ ധര്‍ണ നടക്കുന്നത്. അതേസമയം ധര്‍ണ ജന്തര്‍ മന്തറിലേയ്ക്ക് മാറ്റണമെന്ന് പോലീസ് കേജരിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച അര്‍ദ്ധരാത്രിയുണ്ടായ റെയ്ഡിന്റെ പേരിലാണ് ഡല്‍ഹി പോലീസും സംസ്ഥാന നിയമമന്ത്രിയും കൊമ്പുകോര്‍ത്തത്.
SUMMARY: New Delhi: Delhi Chief Minister Arvind Kejriwal on Monday defied the barricading and bans to continue his protest against the Delhi Police. Speaking outside Parliament, Kejriwal blamed the Delhi Police of having the knowledge of the prostitution and drug trafficking racket across Delhi.
Keywords: Politics, Kejriwal, Dharna, Delhi police,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia