പൗരത്വ ഭേദഗതി നിയമം; ഡെല്‍ഹിയില്‍ വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍, മരണം 7 ആയി
Feb 25, 2020, 12:04 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.02.2020) ഡെല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തതായി ഡെല്‍ഹി പൊലീസ് അറിയിച്ചു. നേരത്തെ ഷാരൂഖ് എന്നയാളാണ് വെടിവെച്ചത് എന്ന് ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇതുവരെയായി ഏഴു പേരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും സംഘവും എത്തുന്നതിന് തൊട്ടുമുമ്പു ഡെല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ ഡെല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് നിയമത്തെ അനുകൂലിക്കുന്നവര്‍ ഇരച്ചുകയറിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. 24 മണിക്കൂറായി തുടരുന്ന അക്രമത്തില്‍ 50 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.
Keywords: New Delhi, News, National, Protesters, Arrest, Arrested, Police, Report, Death, Killed, Seven killed in Delhi violence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.