മോഡി പ്രധാനമന്ത്രിയായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും: ചിദംബരം

 


ന്യൂഡല്‍ഹി: നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കേന്ദ്രമന്ത്രി പി ചിദംബരം. മോഡിക്ക് പാര്‍ട്ടിയെ വിട്ടുനല്‍കുന്നതിന് ബിജെപി വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഒരു നിഴല്‍ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ചിദംബരം ആരോപിച്ചു. ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്ന നാളെ (തിങ്കളാഴ്ച) പ്രകടന പത്രിക പുറത്തിറക്കുന്നതിനേയും ചിദംബരം രൂക്ഷമായി വിമര്‍ശിച്ചു.
മോഡി പ്രധാനമന്ത്രിയായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും: ചിദംബരംകോണ്‍ഗ്രസ് പരാജയം മനസിലാക്കിയെന്നും അതിന്റെ വിഷാദത്തിലാണെന്നും ബിജെപി തിരിച്ചടിച്ചു.

അതേസമയം മോഡി ബിജെപിയെ കീഴ്‌പ്പെടുത്തുകയാണെന്ന് ചിദംബരം ആരോപിച്ചു. മോഡിയാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. പാര്‍ട്ടിയേയും മറികടന്ന് മോഡി മുന്നേറുകയാണ്. ബിജെപി സര്‍ക്കാര്‍ ആകില്ല അധികാരത്തിലെത്തുന്നത്. മോഡി സര്‍ക്കാരാകും ചിദംബരം പറഞ്ഞു.

SUMMARY: New Delhi: There will be serious consequences if Narendra Modi becomes the Prime Minister, Union Minister P Chidamabarm on Sunday said, and warned BJP that it too will pay a heavy price for letting Gujarat Chief Minister and his "coterie" "take over" the party.

Keywords: Narendra Modi, Chidambaram, BJP, Congress, Elections 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia