കശ്മീര്‍ വിഷയം പരിഹരിക്കാന്‍ മോഡി സഹായം തേടി: ഗീലാനി

 


ന്യൂഡല്‍ഹി: കശ്മീര്‍ വിഷയ പരിഹാരത്തിനായി മോഡി തന്റെ സഹായം തേടിയെന്ന് കശ്മീര്‍ വിഘടനവാദി നേതാവ് സയദ് അലി ഷാ ഗീലാനി. രണ്ട് കശ്മീരി പണ്ഡിറ്റുകളെ ദൂതന്മാരായി തന്റെ സമീപത്തേയ്ക്ക് അയച്ചുവെന്നാണ് ഗീലാനി വാദമുന്നയിക്കുന്നത്. കഴിഞ്ഞ മാസം അവസാനമായിരുന്നു ഇത്.

മോഡിക്ക് തന്നെ കാണണമെന്ന് ദൂതന്മാര്‍ പറഞ്ഞതായും ഗീലാനി ആരോപിച്ചു. മോഡിയുടെ ആര്‍.എസ്.എസ് ബന്ധം കാരണം താന്‍ അവരുടെ ആവശ്യം നിരസിക്കുകയായിരുന്നുവെന്നും ഗീലാനി പറഞ്ഞു. മാര്‍ച്ച് 22നാണ് നരേന്ദ്ര മോഡി രണ്ട് കശ്മീരി പണ്ഡിറ്റുകളെ എന്റടുത്തേയ്ക്ക് അയച്ചത്. മോഡിക്ക് എന്റെ പിന്തുണ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പിന്തുണ നല്‍കാന്‍ ഞാന്‍ സന്നദ്ധനാണെങ്കില്‍ മോഡി എന്നെ കാണാനെത്തുമെത്തുമെന്നും അവര്‍ പറഞ്ഞു ഗീലാനി വ്യക്തമാക്കി.

കശ്മീര്‍ വിഷയം പരിഹരിക്കാന്‍ മോഡി സഹായം തേടി: ഗീലാനി
എന്നാല്‍ ഗീലാനിയുടെ അടുത്തേയ്ക്ക് മോഡി ദൂതന്മാരെ അയച്ചുവെന്ന വാര്‍ത്ത ബിജെപി നിഷേധിച്ചു. ഗീലാനിയുടെ വാദം അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.

SUMMARY:
New Delhi: Did Bharatiya Janata Party Prime Ministerial candidate Narendra Modi send emissaries to meet hardline Kashmiri separatist Syed Ali Shah Geelani? Geelani has claimed that last month, two Kashmiri Pandits approached him on Modi's behalf seeking help in working out a solution to the Kashmir issue.

Keywords: BJP, Syed Ali Shah Geelani, Narendra Modi, Kashmir Issue,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia