സെല്‍ഫി തുണച്ചു; മാവോയിസ്റ്റ് നേതാക്കളെ പോലീസ് തിരിച്ചറിഞ്ഞു

 


വിശാഖപട്ടണം: (www.kvartha.com 17.06.2016) ആന്ധ്രപ്രദേശ് പോലീസ് നാളുകളായി തിരഞ്ഞിരുന്ന മാവോയിസ്റ്റ് നേതാവിനെ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് കമാന്‍ഡര്‍ ചലപതി എന്ന അപ്പാ റാവുവിനെയും ഭാര്യ അരുണയെയുമാണ് തിരിച്ചറിഞ്ഞത്. മാവോയിസ്റ്റ് അനുയായിയുടെ ലാപ്‌ടോപ്പില്‍ നിന്ന് കിട്ടിയ സെല്‍ഫിയാണ് പോലീസിന് തുണയായത്.

പോലീസ് തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ആളാണ് ചലപതി. ചലപതിയുടെ ഫോട്ടോ കിട്ടിയതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുവരുടെയും ചിത്രങ്ങള്‍ പ്രദേശത്ത് പതിക്കുകയും ചെയ്തു. അരുണയുടെ തലയ്ക്ക് അഞ്ചു ലക്ഷം രൂപയാണ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മാവോയിസ്റ്റ് നേതാവായ ചലപതി കിഴക്കന്‍ മേഖലാ സെക്രട്ടറിയാണ്. റാവുവിനെയും  ഭാര്യ അരുണയെയും ആര്‍ക്കും അറിയില്ലായിരുന്നു. ഇതുകൊണ്ടുതന്നെ ഇവര്‍ ആരെന്ന് പോലീസിന് വ്യക്തമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും സെല്‍ഫി കിട്ടിയത് പോലീസിന് അനുഗ്രഹമായത്.

അരുണയുടെ സഹോദരന്റെ ലാപ്‌ടോപ്പില്‍ നിന്നാണ് പോലീസിന് ഇവരുടെ സെല്‍ഫി ചിത്രം കിട്ടിയത്. ആസാദ് എന്നാണ് ഇയാളുടെ പേര്. ആസാദിന്റെ ഫോണില്‍ എടുത്ത ചിത്രമാണിത്.

സെല്‍ഫി തുണച്ചു; മാവോയിസ്റ്റ് നേതാക്കളെ പോലീസ് തിരിച്ചറിഞ്ഞു

SUMMARY: Visakhapatnam: Vizag Rural police have finally got an idea how Chalapathi alias Appa Rao, top Maoist leader and East Division secretary, looks like. This is because they managed to retrieve a recent photo showling Chalapathi and his wife Aruna, deputy commander of the Koraput-Srikakulam Division Committee, from the laptop belonging to slain Maoist Azad.

Keywords: Visakhapatnam, Vizag, Rural police, Finally, Idea, Chalapathi, Appa Rao, Maoist leader, East Division secretary, Managed, Wife,Brother, National,Aruna.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia