എട്ടുവയസുകാരനെ കുരുതി കഴിച്ചു; മന്ത്രവാദിക്ക് വധശിക്ഷ

 


ADVERTISEMENT

ജാജ്പൂര്‍: (www.kvartha.com 05.08.2015) എട്ട് വയസുകാരനെ കുരുതി കൊടുത്ത സംഭവത്തില്‍ 30കാരനായ മന്ത്രവാദിക്ക് വധശിക്ഷ. പീതാംബര ഗൈപേയ് എന്നയാള്‍ക്കാണ് ജില്ല കോടതി വധശിക്ഷ വിധിച്ചത്.

2010 ഫെബ്രുവരി 11ന് ഇച്ചനഗരപട്ടണ ഗ്രാമത്തിലാണ് കുരുതി നടന്നത്. സംഭവം നാടിനെ ഞെട്ടിച്ചിരുന്നു. 22 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്.

എട്ടുവയസുകാരനെ കുരുതി കഴിച്ചു; മന്ത്രവാദിക്ക് വധശിക്ഷ

കുട്ടിയുടെ കഴുത്തറുത്ത ശേഷം ശരീര ഭാഗങ്ങള്‍ വെട്ടിമുറിച്ചു. കുട്ടിയെ ചോക്ലേറ്റുകള്‍ നല്‍കി വശീകരിച്ചാണ് കുരുതി നടത്തിയ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്.

ഫെബ്രുവരി 12ന് കുട്ടിയുടെ തലയില്ലാത്ത മൃതദേഹം അഴുക്കുചാലില്‍ നിന്നും കണ്ടെടുത്തിരുന്നു. എന്നാല്‍ കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല. അറുത്തുമാറ്റിയ തല പൂജാകര്‍മ്മങ്ങളോടെ മന്ത്രവാദിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.

ഫെബ്രുവരി 17ന് മകനെ കാണാനില്ലെന്ന് വ്യക്തമാക്കി കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകത്തെ കുറിച്ച് പുറം ലോകം അറിയുന്നത്.

SUMMARY: JAJPUR: A local court in Jajpur district on Tuesday awarded death sentence to a 30-year-old self-styled ‘tantrik’ after convicting him for killing an eight-year-old boy in a human sacrifice case.

Keywords: Tantrik, Humnan sacrifice, Death sentence,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia