Rescue Mission | അർജുനെ തേടി തീവ്രശ്രമം; ഗംഗാവലിയിൽ തിരച്ചിൽ തുടങ്ങി

 
Search Intensifies for Missing Indian in Karnataka Landslide, India, Kerala, landslide victim.

Photo Credit: Instagram/satish_sail_

കർണാടക മണ്ണിടിച്ചിൽ കാണാതായ മലയാളിക്കായി തിരച്ചിൽ, ഗംഗാവലി പുഴയില്‍ 

മംഗ്ളൂറു: (KVARTHA) ഷിരൂർ മണ്ണിടിച്ചിലിൽ (Shirur Landslide) കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തീവ്രശ്രമങ്ങൾക്ക് തുടക്കമായി. മത്സ്യത്തൊഴിലാളി ഈശ്വർ മൽപ്പെയുടെ (Eshwar Malpe) നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 4.15 ന് ഗംഗാവലി പുഴയിൽ (Ganga Valley River) തിരച്ചിൽ ആരംഭിച്ചു. പുഴയിൽ കരയോട് ചേര്‍ന്നുള്ള സ്ഥലത്തുള്ള സ്ഥലത്ത് മുങ്ങിക്കൊണ്ടുള്ള പരിശോധനയാണ് നടക്കുന്നത്.

പുഴയുടെ ഒഴുക്ക് ഉള്‍പ്പെടെ നോക്കി കരുതലോടെയായിരിക്കും പുഴയുടെ മധ്യഭാഗത്തേക്ക് നീങ്ങിയുള്ള പരിശോധന നടത്തുക. പുഴയിലിറങ്ങിയ മല്‍പെ മൂന്നു തവണ മുങ്ങിതാണു. ഇന്ന് രണ്ടു മണിക്കൂര്‍ മാത്രമായിരിക്കും പരിശോധനയുണ്ടാകുക. നാളെ എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങളും തിരച്ചിലിൽ പങ്കെടുക്കും.

അതിനിടെ, കർണാടക എംഎൽഎ സതീഷ് സെയിലിന്റെ ആരോപണം കേരളം തള്ളി. തൃശൂരിലെ ഡ്രെഡ്ജർ ഇവിടെ ഉപയോഗിക്കാൻ പറ്റില്ലെന്ന് കർണാടക സർക്കാർ നേരത്തെ അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കർണാടക സർക്കാരിനെ ഇക്കാര്യം അറിയിച്ചതായും സർക്കാർ വിശദീകരിച്ചു.

തൃശൂർ ജില്ലാ ഭരണകൂടവും കർണാടക എംഎൽഎയുടെ വാദം തള്ളിക്കളഞ്ഞു. കർണാടക രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് ഡ്രെഡ്ജർ പ്രായോഗികമല്ലെന്ന നിഗമനത്തിൽ എത്തിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ഗംഗാവലി പുഴയിൽ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്നും കൂടാതെ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും തിരച്ചില്‍ ആരംഭിക്കുന്നതിന് മുന്‍പ് സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.#Karnatalandslide #missingperson #rescueoperation #India #Kerala #disasterrelief

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia