ശശി തരൂരിനേയും സുനന്ദയുടെ മകനേയും മജിസ്‌ട്രേറ്റ് ചോദ്യം ചെയ്തു
Jan 19, 2014, 23:28 IST
ന്യൂഡല്‍ഹി: സുനന്ദയുടെ മരണം സംബന്ധിച്ച് കേസന്വേഷിക്കുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കേന്ദ്രമന്ത്രി ശശി തരൂരിനെ ചോദ്യം ചെയ്തു. ഞായറാഴ്ച വൈകിട്ടാണ് ചോദ്യംചെയ്യലുണ്ടായത്. സുനന്ദയുടെ മകന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് ചോദ്യം ചെയ്തത്. സുനന്ദയുടെ സഹോദരനേയും തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അഞ്ചുപേരേയും ചോദ്യം ചെയ്യലിന് വിധേയമാക്കി.
ഭാര്യയെ മരണത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും എസ്.ഡി.എം തരൂരിനോട് ചോദിച്ചു. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാരുമായുള്ള ബന്ധവും ചോദ്യം ചെയ്യപ്പെട്ടു.
അതേസമയം സുനന്ദയുടെ മുറിയില്‍ നിന്നും വിഷാദരോഗികള്‍ കഴിക്കുന്ന മരുന്നുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ മൊബൈല്‍ കോളുകള്‍, എസ്.എം.എസുകള്‍ എന്നിവയുടേയും വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
എസ്.ഡി.എം എഴുതി തയ്യാറാക്കിയ ചോദ്യാവലിക്ക് തരൂര്‍ മറുപടി നല്‍കുകയായിരുന്നുവെന്നാണ് അറിയുന്നത്. സുനന്ദയുടെ കൈയിലെ മുറിപ്പാടുകള്‍,? മരണസമയം ആരോക്കെ മുറിയിലുണ്ടായിരുന്നു,? തരൂര്‍ എത്ര മണിക്ക് മുറിയിലെത്തി തുടങ്ങിയ ചോദ്യങ്ങള്‍ എസ്.ഡി.എം ഉന്നയിച്ചതായാണ് അറിയുന്നത്.
SUMMARY: New Delhi: A day after Union Minister Shashi Tharoor's wife Sunanda Pushkar, who was found dead in a Delhi hotel on Friday, was cremated, the Sub-Divisional Magistrate in Delhi questioned eight people in connection with the case on Sunday evening. This included Tharoor, Sunanda's son, brother, and five members of their personal staff.
Keywords: National, Shashi Taroor, Sunanda, SDM,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.