നടുറോഡില്‍ വിദേശ വനിതയുടെ നിലവിളി; മുംബൈയില്‍ ഗതാഗതം സ്തംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നടുറോഡില്‍ വിദേശ വനിതയുടെ നിലവിളി; മുംബൈയില്‍ ഗതാഗതം സ്തംഭിച്ചു
മുംബൈ: നടുറോഡില്‍ വിദേശ വനിതയുടെ നിലവിളിയില്‍ മുംബൈയിലെ അന്തേരിയില്‍ ഗതാഗതം സ്തംഭിച്ചു. യുവതിയുടെ അലറിവിളിയുടെ കാരണമെന്തന്നറിയാതെ ജനങ്ങള്‍ സ്തബ്ധരായി.

അന്തേരിയിലെ ഓഷിവാര പ്രദേശത്തുള്ള ചൈനാ ഗേറ്റ്‌ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദേശവനിതയാണ്‌ നടുറോഡിലിറങ്ങി ഗതാഗതക്കുരുക്കുണ്ടാക്കിയത്. 

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ രണ്ട് വിദേശവനിതകള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണശേഷം 1700 രൂപയുടെ ബില്ലുകണ്ട് യുവതികള്‍ ഞെട്ടി. ബില്ലടയ്ക്കാനുള്ള തുക ഇരുവരുടേയും പക്കലില്ലായിരുന്നു. ആദ്യത്തെ ഞെട്ടല്‍ മാറിയതോടെ ഒരാള്‍ നടുറോഡിലിറങ്ങി ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. നിലവിളി അത്യുച്ചത്തിലെത്തിയതോടെ ജനങ്ങള്‍ ഓടിക്കൂടാന്‍ തുടങ്ങി. ജനക്കൂട്ടം റോഡിലിറങ്ങിയതോടെ അന്തേരിയിലെ ഗതാഗതവും സ്തംഭിച്ചു. 

ഇതിനിടയില്‍ ഒപ്പമുണ്ടായിരുന്ന യുവതി കൂട്ടുകാരിയെ ആശ്വസിപ്പിച്ച് നടുറോഡില്‍ നിന്നും മാറ്റി. അതോടെ ഗതാഗത തടസം നീങ്ങി. ഉയര്‍ന്ന ബില്ലുകള്‍ കാണുമ്പോള്‍ ഇത്തരത്തില്‍ വിളിച്ചുകൂവുന്നത് ചിലരുടെ ശീലമാണെന്ന്‌ ഹോട്ടലിലെ വെയ്റ്റര്‍മാര്‍ പറഞ്ഞു. 

English Summery

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia