Air India | 'വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തി'; ചികിത്സ കഴിഞ്ഞ് അപകട നില തരണം ചെയ്തതായി എയര്‍ ഇന്‍ഡ്യ
May 6, 2023, 14:59 IST
ന്യൂഡെല്‍ഹി: (www.kvartha.com) എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തിയതായി റിപോര്‍ട്. നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം പറന്നുയര്‍ന്നതിന് ശേഷമാണ് യാത്രക്കാരിയെ തേള്‍കുത്തിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
യാത്രക്കാരി ചികിത്സ കഴിഞ്ഞ് അപകട നില തരണം ചെയ്തതായും എയര്‍ ഇന്‍ഡ്യ അറിയിച്ചു. വിമാനത്തില്‍ ജീവനുള്ള പക്ഷികളെയും എലികളെയും കണുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ടങ്കിലും യാത്രക്കാരെ തേള്‍ കുത്തുന്നത് അപൂര്‍വമാണ്. 2023 ഏപ്രില്‍ 23ന് തങ്ങളുടെ എഐ (AI) 630 വിമാനത്തില്‍ ഒരു യാത്രക്കാരിയെ തേള്‍ കുത്തിയത് വളരെ അപൂര്‍വവും ദൗര്‍ഭാഗ്യകരവുമാണെന്നും എയര്‍ ഇന്‍ഡ്യ പ്രസ്താവനയില്‍ പറഞ്ഞു.
വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ യാത്രക്കാരിയെ വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ യാത്രക്കാരിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
'ഞങ്ങളുടെ ടീം പ്രോടകോള്‍ പാലിക്കുകയും വിമാനത്തില്‍ പൂര്‍ണമായ പരിശോധന നടത്തുകയും തേളിനെ കണ്ടെത്തുകയും ചെയ്തു, തുടര്‍ന്ന് ഫ്യൂമിഗേഷന്‍ പ്രക്രിയ നടത്തി. യാത്രക്കാരന് ഉണ്ടായ വേദനയിലും അസൗകര്യത്തിലും ഞങ്ങള്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു,' -എയര്‍ ഇന്‍ഡ്യ പറഞ്ഞു.
Keywords: New Delhi, News, National, Scorpion, Passenger, Air India, Flight, Scorpion stings passenger on Air India flight.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.