22 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

 


ADVERTISEMENT

പൂനെ: മഹാരാഷ്ട്രയിലെ പാഷനില്‍ രണ്ടുമാസത്തോളമായി 22 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റിലായി. പ്രദീപ് ബല്‍വന്ത് ഗൊതോസ്‌കര്‍(50) ആണ് അറസ്റ്റിലായത്. സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ പ്രദീപ് കഴിഞ്ഞ രണ്ടുമാസമായി പെണ്‍കുട്ടികളെ നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

22 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനികള്‍ അധ്യാപികമാരോട് നടന്ന സംഭവങ്ങളെല്ലാം പറഞ്ഞപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡന കഥ പുറത്തായത്. പീഡനത്തിന് ഇരയായവരെല്ലാം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളാണ്. സ്‌കൂളില്‍ സംഘടിപ്പിക്കാറുള്ള ഫിസിക്കല്‍ ട്രെയിനിംഗിന്റെ ഇടയില്‍ ക്ലാസ് മുറിയില്‍ വെച്ചായിരുന്നു പീഡനം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം ചൊവ്വാഴ്ചയാണ് അധ്യാപകനെ അറസ്റ്റു ചെയ്തത്.

Keywords : Mumbai, Molestation, Teacher, Arrest, National, Maharashtra, School, Police, Complaint, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia