ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ മൂത്രം കുടിപ്പിച്ചതായി ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്കൂള്‍ അധികൃതര്‍ നാലംഗ കമ്മിറ്റിയെ നിയമിച്ചു.
വിശ്വഭാരതി സര്‍വകലാശാലയിലെ പതാ ഭവന്‍ സ്കൂളില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. കരബി ഹോസ്റ്റലിലെ വാര്‍ഡന്‍ ഉമ പോഡറിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് സംഭവത്തെക്കുറിച്ച് പരാതിപെട്ടതിനെത്തുടര്‍ന്ന് ക്ഷുഭിതരായ മാതാപിതാക്കള്‍ ഹോസ്റ്റലിലെ ഫര്‍ണീച്ചറുകള്‍ അടിച്ച് തകര്‍ക്കുകയും വാര്‍ഡനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശിശു സംരക്ഷണ സമിതി സ്കൂള്‍ അധികൃതരോട് സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
English Summery
Kolkata: A four member fact-finding committee has been constituted to look into the allegation that a class five student of Visva-Bharati's Patha Bhavan school was forced to drink her urine as a punishment for bedwetting, a university official said on Sunday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

