മുസ്ലിങ്ങള്‍ക്കായുള്ള പദ്ധതികള്‍ ഭൂരിപക്ഷ സമുദായത്തിലേക്ക് വഴിമാറ്റുന്നുവെന്ന് പഠന റിപോര്‍ട്ട്

 


ന്യൂഡല്‍ഹി: മുസ്ലിം സമുദായങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ യു.പി.എ. സര്‍ക്കാര്‍ പരാജയമെന്ന് റിപോര്‍ട്ട്. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി നിയോഗിച്ച സച്ചാര്‍ കമ്മിറ്റി സമര്‍പിച്ച റിപോര്‍ട്ട് യു.പി.എ. സര്‍ക്കാര്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റിന്റെ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

മുസ്ലിം സമുദായങ്ങള്‍ക്കായുള്ള പദ്ധതികള്‍ അട്ടിമറിക്കുന്നതായും മുസ്ലിം സുദായങ്ങള്‍ക്കായി നടപ്പാക്കുന്ന പലപദ്ധതികളും അവരിലേക്കെത്താതെ പിന്നീട് മറ്റു ഭൂരിപക്ഷ സമുദായത്തിലേക്കോ, മറ്റു സമുദായങ്ങളിലേക്കോ എത്തിച്ചേര്‍ന്നതായും റിപോര്‍ട്ടിലുണ്ട്. പ്രാന്തവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെന്ന പേരില്‍ 2012ല്‍ സോയാ ഹസന്‍, മുഷീറുല്‍ ഹസന്‍, തന്‍വീര്‍ ഫസല്‍, ജാവേദ് ആലം ഖാന്‍, അബുസലേഹ് ശരീഫ്  എന്നിവരടങ്ങിയ സമിതി തയ്യാറാക്കിയതാണ് ഈ റിപോര്‍ട്ട്. മാത്രമല്ല പദ്ധതികള്‍ക്ക് വേണ്ടത്ര തുക അനുവദിക്കുന്നില്ല, കൂടുതല്‍ തുക അനുവദിച്ചാലും അത് വിനിയോഗിക്കുന്നില്ല.
മുസ്ലിങ്ങള്‍ക്കായുള്ള പദ്ധതികള്‍ ഭൂരിപക്ഷ സമുദായത്തിലേക്ക് വഴിമാറ്റുന്നുവെന്ന് പഠന റിപോര്‍ട്ട്
ന്യൂനപക്ഷങ്ങള്‍ക്കായി 2007  2012 കാലയളവില്‍ വെറും ആറ് ശതമാനം വിഹിതം മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിനായി പദ്ധതികള്‍ നടപ്പാക്കിയില്ലെന്നാണ് റിപോര്‍ട്ടിലെ മറ്റൊരു പ്രധാന പരാമര്‍ശം. മദ്രസ വിദ്യാഭ്യാസവും മറ്റു വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്താനുള്ള പദ്ധതി അവകാശപ്പെട്ടവരില്‍ നാലു ശതമാനം പേര്‍ക്ക് മാത്രമേ ലഭിച്ചുള്ളൂ. സച്ചാര്‍ കമ്മിറ്റിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ എം.എസ്.ഡി.പി പദ്ധതി 25 ശതമാനത്തിലധികം മുസ്ലിങ്ങള്‍ അധിവസിക്കുന്ന രാജ്യത്തെ 90 ജില്ലകളില്‍ 30 ശതമാനം ജനങ്ങളിലേക്ക് മാത്രമാണ് എത്തിയിരിക്കുന്നത്. ഇത് മതിയായ തുക ഇല്ലാത്തതു കൊണ്ടാണെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ക്കായി ഏതാനും പദ്ധതികള്‍ നടപ്പാക്കിയെങ്കിലും അത് ഭൂരിപക്ഷ സമുദായത്തിലേക്ക് വകമാറ്റിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷ വികസന കമ്മിറ്റി ഒരു ബാധ്യതയാകുമെന്നും കമ്മിറ്റിയംഗം മുഷീറുല്‍ ഹസന്‍ പറഞ്ഞു.

Also read:
സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; കാസര്‍കോട് ഹര്‍ത്താല്‍

SUMMARY: NEW DELHI: Even as minority politics takes centrestage in the wake of recent riots in Uttar Pradesh, a report by the Council for Social Development shows how the UPA governmenthas failed to implement the recommendations of the Sachar Committee, with its response to Muslim deprivation at best being "cautious and minimalist". The report said most of the benefits intended for minorities were being cornered by either the majority population or non-Muslim minorities.

Keywords : National, Report, UPA, Central Government, Muslim, Sachar Committee, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia