Plea | മകന്റെ ചികിത്സാ ചെലവ് താങ്ങാനാകുന്നില്ല, ജീവന്‍ നിലനിര്‍ത്തുന്ന ട്യൂബ് എടുത്തുമാറ്റി ദയാവധം അനുവദിക്കണമെന്ന് ദമ്പതികള്‍
ദില്ലി: (KVARTHA) 11 വർഷമായി കിടപ്പിലായ മകനെ സംബന്ധിച്ച് ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചു. കിടപ്പിലായ 30 കാരനായ മകന് ദയാവധം (Euthanasia) അനുവദിക്കണമെന്ന് മാതാപിതാക്കള്‍ ഹര്‍ജിയില്‍ (Plea) ആവശ്യപ്പെട്ടു. ഭക്ഷണം നൽകാനും മരുന്നുകൾ നൽകാനും ജീവന്‍ നിലനിര്‍ത്താനും ഉപയോഗിക്കുന്ന റൈല്‍സ് ട്യൂബ് (Ryles Tube) നീക്കം ചെയ്യാൻ അനുമതി നൽകണമെന്നാണ് അവരുടെ ആവശ്യം.
മകൻ ബിരുദ പഠനകാലത്ത് ഒരു അപകടത്തിൽപ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ശരീരത്തിന്റെ താഴ്‌ഭാഗം ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലായി (Comatose ). വീട്ടിൽ കിടപ്പിലായ മകനെ പരിചരിക്കാൻ വേണ്ടി ദമ്പതികൾ തങ്ങളുടെ എല്ലാ സമ്പാദ്യവും ചിലവഴിച്ചിരിക്കുന്നു. മകന്റെ ഈ അവസ്ഥയിൽ നിന്ന് മോചനം നൽകണമെന്നാണ് അവരുടെ അഭ്യർഥന.
എന്നാല്‍, ട്യൂബ് നീക്കം ചെയ്താല്‍ രോഗി പട്ടിണി കിടന്ന് മരിക്കുമെന്നും ദയാവധം വളരെ വ്യത്യസ്തമാണെന്നും റൈല്‍സ് ട്യൂബ് ജീവന്‍ രക്ഷാ സംവിധാനമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, ഒരു ദശാബ്ദത്തിലേറെയായി മാതാപിതാക്കള്‍ കഷ്ടപ്പെടുകയും അവരുടെ സമ്പാദ്യം മുഴുവന്‍ ചിലവഴിക്കുകയും ചെയ്തിട്ടും മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി അംഗീകരിച്ചു.
സുപ്രീം കോടതി ഈ വിഷയം ഗൗരവമായി കണക്കാക്കുകയും, മകനെ പരിപാലിക്കാൻ മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുണ്ടോ എന്ന് കേന്ദ്ര സർക്കാരിനോട് അന്വേഷിക്കാൻ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് ബെഞ്ച് നിർദ്ദേശിച്ചു. എന്നാൽ, മകന്റെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ജീവൻ നിലനിർത്തുന്ന ട്യൂബ് നീക്കം ചെയ്യുന്നത് ഒരു തരത്തിലുള്ള ദയാവധമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
#euthanasia #righttodie #india #supremecourt #compassion #suffering #healthcare #medicalethics