School Syllabus | സവര്‍കറുടെ ജീവചരിത്രം സ്‌കൂള്‍ സിലബസിന്റെ ഭാഗമായി പഠിപ്പിക്കുമെന്ന് മധ്യപ്രദേശ് സര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭോപാല്‍: (www.kvartha.com) വിനായക് ദാമോദര്‍ സവര്‍കറുടെ ജീവചരിത്രം സംസ്ഥാന ബോര്‍ഡ് സ്‌കൂള്‍ സിലബസിന്റെ ഭാഗമായി പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍കാര്‍. സവര്‍ക്കറിനും സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കും തുല്യപ്രാധാന്യം നല്‍കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ പര്‍മര്‍ വ്യക്തമാക്കി. 
Aster mims 04/11/2022

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഭഗവദ്ഗീതാ സന്ദേശം, ഭഗവാന്‍ പരശുറാം, ഭഗത് സിങ്, രാജ്ഗുരു തുടങ്ങിയവരുടെ ജീവിതവും സിലബസില്‍ ഉള്‍പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സവര്‍കറും ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയും ഉള്‍പെടെ 50 മഹാന്മാരുടെ ജീവിതത്തെക്കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍കാര്‍ പ്രഖ്യാപിച്ച് ആറ് ദിവസത്തിന് ശേഷമാണ് മധ്യപ്രദേശ് സര്‍കാര്‍ ഇത് പ്രഖ്യാപിച്ചത്. 

School Syllabus | സവര്‍കറുടെ ജീവചരിത്രം സ്‌കൂള്‍ സിലബസിന്റെ ഭാഗമായി പഠിപ്പിക്കുമെന്ന് മധ്യപ്രദേശ് സര്‍കാര്‍

അതേസമയം ഈ നീക്കത്തെ വിമര്‍ശിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍പേഴ്സണ്‍ കെ കെ മിശ്ര രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് കെ കെ മിശ്ര പറഞ്ഞു.

Keywords: News, National, MP, School Syllabus, Savarkar finally part of MP school syllabus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia