അടിച്ചാല്‍ തിരിച്ചടിക്കും: മമത ബാനര്‍ജി

 


കൊല്‍ക്കത്ത: (www.kvartha.com 23.11.2014) ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കോടികളുടെ അഴിമതി നടന്ന ശാരദ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് തൃണമുല്‍ കോണ്‍ഗ്രസ് രാജ്യസഭ എം.പി ശ്രിന്‍ ജോയ് ബോസിനെ സിബിഐ അറസ്റ്റുചെയ്തതിന് പിന്നാലെയാണ് മമത ബിജെപിക്കെതിരെ തിരിഞ്ഞത്.

ചിട്ടി ഫണ്ട് അഴിമതിക്കേസില്‍ തനിക്കും പാര്‍ട്ടിക്കും പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മമത. ഞങ്ങളെ അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. ആരുടേയും ഔദാര്യത്തിലല്ല ഞങ്ങള്‍ കഴിയുന്നത് മമത പറഞ്ഞു.

ബിജെപിയില്‍ നിന്ന് എനിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്റെ ഗുണങ്ങള്‍ ബംഗാളിലെ ജനങ്ങള്‍ക്കറിയാം മമത പറഞ്ഞു. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പാര്‍ട്ടി റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.
അടിച്ചാല്‍ തിരിച്ചടിക്കും: മമത ബാനര്‍ജി
മതേതര പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനായി ഞാന്‍ ഡല്‍ഹിക്ക് പോയപ്പോഴേക്കും നമ്മുടെ എം.പിമാരെ പിടികൂടി ബിജെപി പ്രതികാരം വീട്ടി. ഇനിയും ഞാന്‍ മതേതര പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കും മമത കൂട്ടിച്ചേര്‍ത്തു.

SUMMARY: Kolkata: West Bengal Chief Minister Mamata Banerjee on Saturday hit out at BJP, a day after the Central Bureau of Investigation (CBI) arrested Trinamool Congress's Rajya Sabha member Srinjoy Bose in connection with the multi-crore rupee Saradha scam.

Keywords: Mamata Banerjee, All India Trinamool Congress, Central Bureau of Investigation, West Bengal, Srinjoy Bose, Saradha scam,chit fund scam, Narendra Modi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia