ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: പി.എ സാഗ്മ എന്‍.സി.പിയില്‍ നിന്നും രാജിവച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനാണ് സാഗ്മ രാജിവച്ചത്. രാജി നേതൃത്വം സ്വീകരിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി എന്‍ഡിഎയിലും ബിജെപിയിലും ശക്തമായ ഭിന്നത നിലനില്‍ക്കേയാണ് മത്സരം ഉറപ്പാക്കി പി.എ. സാഗ്മ എന്‍സിപി വിട്ടത്. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ചര്‍ച്ച നടത്തുന്ന ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ്, സാഗ്മയുടെ രാജിക്കാര്യവും രാജിക്കത്തും പുറത്തുവിട്ടത്. ഇതിനുമുമ്പ് അദ്ദേഹം സാഗ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്നേയും ആദിവാസി, ഗോത്രവര്‍ഗ വിഭാഗങ്ങളേയും എന്‍.സി.പി അവഹേളിച്ചതുകൊണ്ടാണ് രാജിയെന്ന് സാഗ്മ കത്തില്‍ വ്യക്തമാക്കി. മത്സരരംഗത്ത് ഉറച്ചുനിന്നാല്‍ സാഗ്മയ്ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്ന എന്‍സിപി നേതൃത്വം രാജി ഉടന്‍ സ്വീകരിച്ചു.
എന്നാല്‍ സാഗ്മയുടെ മകളും കേന്ദ്രമന്ത്രിയുമായ അഗതാ സാഗ്മയ്ക്കെതിരെ നടപടിയെടുക്കുമോയെന്ന് പവാര്‍ വ്യക്തമാക്കിയില്ല. സാഗ്മയുടെ രാജി എന്‍സിപി തന്നെ കൈകാര്യം ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. കബീര്‍ സുമന്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രണബ് സുമനെ ടെലിഫോണില്‍ വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രണബിന്റെ നടപടിയെ തൃണമൂല്‍ നേതൃത്വം അപലപിച്ചു. പാര്‍ട്ടി പിളര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയാന്‍ കുറ്റപ്പെടുത്തി.

English Summery
New Delhi: Former Lok Sabha Speaker PA Sangma, who is determined to contest the Presidential Election, on Wednesday resigned from the Nationalist Congress Party (NCP) after the party leadership built pressure on him to withdraw from the presidential race.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.