SWISS-TOWER 24/07/2023

ഉപ്പ് കിട്ടില്ലെന്ന് അപവാദ പ്രചാരണം; പരിഭ്രാന്തരായ ജനങ്ങള്‍ പാതിരാത്രി മാര്‍ക്കറ്റുകളിലെത്തി; തിക്കിലും തിരക്കിലും ഒരു മരണം

 


കാണ്‍പൂര്‍: (www.kvartha.com 12.11.2016) ഉപ്പിന്റെ സ്‌റ്റോക്ക് തീര്‍ന്നുവെന്ന അപവാദ പ്രചാരണത്തെ തുടര്‍ന്ന് യുപിയില്‍ ജനം പരിഭ്രാന്തരായി. പാതിരാത്രിയും ജനങ്ങള്‍ ഉപ്പ് വാങ്ങാന്‍ മാര്‍ക്കറ്റുകളിലും കടകളിലുമെത്തി.

ഉപ്പ് വാങ്ങാനുള്ള തിക്കിലും തിരക്കിലും വീട്ടമ്മ ഓടയില്‍ വീണ് മരിച്ചു. സവിത (52)യാണ് മരിച്ചത്. കടകള്‍ക്ക് മുന്‍പില്‍ തടിച്ചുകൂട്ടിയ ജനങ്ങളെ പിരിച്ചുവിടാന്‍ പോലീസ് പല സ്ഥലങ്ങളിലും ലാത്തിവീശി. കാണ്‍പൂരിലും മീററ്റിലുമാണ് സ്ഥിതി വഷളായത്. മീററ്റില്‍ ശ്യാംനഗര്‍, ലിസാധി ഗേറ്റ്, സമര്‍ ഗാര്‍ഡന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രോസറി ഷോപ്പുകള്‍ ജനങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചു.

ഉപ്പ് വന്‍ അളവില്‍ സൂക്ഷിച്ചതിന് 11 പേര്‍ ഗാസിയാബാദില്‍ അറസ്റ്റിലായി. ഉപ്പിന് ആവശ്യക്കാര്‍ ഏറിയതോടെ വന്‍ നിരക്കില്‍ ഉപ്പ് വില്‍ക്കാനായിരുന്നു ഇവരുടെ ശ്രമം.

ലഖ്‌നൗ, അലഹാബാദ്, ഈറ്റ, മൈന്‍പുരി, ആഗ്ര, മീററ്റ്, മുസാഫര്‍നഗര്‍, ഗാസിപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

SUMMARY: Rumours of no salt stocks in Uttar Pradesh triggered a major law and order situation, leading to the death of a woman in Kanpur, police said today.

ഉപ്പ് കിട്ടില്ലെന്ന് അപവാദ പ്രചാരണം; പരിഭ്രാന്തരായ ജനങ്ങള്‍ പാതിരാത്രി മാര്‍ക്കറ്റുകളിലെത്തി; തിക്കിലും തിരക്കിലും ഒരു മരണം


Keywords: National, Uttar Pradesh, Salt

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia