SWISS-TOWER 24/07/2023

ഗര്‍ഭസ്ഥ ശിശുവില്‍ ലിംഗ മാറ്റം നടത്താന്‍ ശേഷിയുള്ള മരുന്ന്! ഹരിയാനയില്‍ വില്പന തകൃതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചണ്ഡീഗഡ്: (www.kvartha.com 12.09.2015) ഗര്‍ഭസ്ഥ ശിശുവില്‍ ലിംഗ മാറ്റം നടത്താന്‍ ശേഷിയുണ്ടെന്ന അവകാശ വാദവുമായി വിപണിയിലെത്തിയ മരുന്നുകളുടെ വില്പനയില്‍ വന്‍ വര്‍ദ്ധനവ്. ലിംഗ അനുപാതത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഹരിയാനയിലാണ് മരുന്നുകളുടെ വില്പന തകൃതിയായി നടക്കുന്നത്. രണ്ട് മരുന്നുകളാണിപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്.

ശിവലിംഗി, മജുഫല്‍ എന്നിവയാണവ. ഈ മരുന്നുകളുടെ ഉപഭോഗം മാതാവിന്റെ ആരോഗ്യത്തെയും ഗര്‍ഭസ്ഥ ശിശുവിനേയും ദോഷകരമായി ബാധിക്കും.

ഇതേക്കുറിച്ച് അന്വേഷിക്കാനായി ഡോ ജി.എസ് സിംഗാള്‍ ഹരിയാനയിലെത്തിയിട്ടുണ്ട്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് ഹരിയാനയില്‍ നേതൃത്വം നല്കുന്നത് ഇദ്ദേഹമാണ്.

ഗര്‍ഭസ്ഥ ശിശുവില്‍ ലിംഗ മാറ്റം നടത്താന്‍ ശേഷിയുള്ള മരുന്ന്! ഹരിയാനയില്‍ വില്പന തകൃതി

ആദ്യം അംബാലയിലെ ഷോപ്പുകളെ കേന്ദ്രീകരിച്ചാകും പരിശോധന. ശേഷം റോഹ്തകിലേയ്ക്ക് പരിശോധന വ്യാപിപ്പിക്കും. മരുന്നുകള്‍ ഗര്‍ഭസ്ഥ ശിശുവില്‍ പ്രവര്‍ത്തിക്കുകയും ഉറപ്പായും ആണ്‍കുഞ്ഞിനെ നല്‍കുകയും ചെയ്യുമെന്നാണ് ഉല്പാദകരുടെ വാദം.

Keywords: Prime Minister, Narendra Modi,' Beti Bachao Beti Padhao project, Chandigarh,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia