ഭട്കലിനെ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ല; കുറ്റാരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും: സബീര്‍ അലി

 


ADVERTISEMENT

ന്യൂഡല്‍ഹി: അംഗത്വം റദ്ദാക്കരുതെന്ന് ബീഹാര്‍ ബിജെപിയോട് സബീര്‍ അലി. രാജ്യസഭ എം.പിയും മുന്‍ ആര്‍.ജെഡി നേതാവുമായ സബീര്‍ അലിയുടെ അംഗത്വം പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ആവശ്യം. പാര്‍ട്ടി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ ആരോപണം തെറ്റാണെന്നും സ്വപ്നത്തില്‍ പോലും യാസീന്‍ ഭട്കലിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നഖ്വിയുടെ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും സബീര്‍ അലി പറഞ്ഞു.

ഭട്കലിനെ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ല; കുറ്റാരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും: സബീര്‍ അലിഅംഗത്വം റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ധര്‍മേന്ദ്ര പ്രഥാന് ഞാന്‍ കത്തയച്ചു. ഒരു കമ്മിറ്റി രൂപീകരിച്ച് എനിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ് സബീര്‍ അലി കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: Amid growing dissidence within the BJP inducting him into its ranks, expelled JD(U) leader Sabir Ali on Saturday urged the Bihar BJP unit to put his membership on hold.

Keywords: Elections 2014, Bharatiya Janata Party, Mukhtar Abbas Naqvi, Janata Dal (United), Sabir Ali, Rashtriya Swayamsevak Sangh
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia