റഷ്യയുടെ ആക്രമണത്തില്‍ യുക്രൈനില്‍ 94 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍
Feb 28, 2022, 16:24 IST
കൈവ്: (www.kvartha.com 28.02.2022) റഷ്യയുടെ ആക്രമണത്തില്‍ യുക്രൈയിനില്‍ 94 പേര്‍ കൊല്ലപ്പെട്ടെന്നും 376 പേര്‍ക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭ(യുഎന്‍)യുടെ മനുഷ്യാവകാശ ഓഫീസ് സ്ഥിരീകരിച്ചതായി റോയിടേഴ്‌സ് റിപോര്‍ട് ചെയ്യുന്നു. യഥാര്‍ത്ഥ കണക്ക് ഇതിലും ഉയര്‍ന്നതായിരിക്കും. ആക്രമണത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതിയും വെള്ളവും ഇല്ലാതെയായി. നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്, അതേസമയം ഷെല്ലാക്രമണത്തില്‍ പാലങ്ങളും റോഡുകളും തകര്‍ന്നത് കാരണം പല സ്ഥലങ്ങളും തമ്മിലുള്ള ബന്ധം വിശ്ഛേദിക്കപ്പെട്ടു.
യുഎനിന്റെ രണ്ട് പ്രധാന സ്ഥാപനങ്ങള്‍- 193-രാഷ്ട്ര ജനറല്‍ അസംബ്ലിയും കൂടുതല്‍ ശക്തമായ 15 അംഗ സുരക്ഷാ കൗണ്‍സിലും- റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെക്കുറിച്ച് തിങ്കളാഴ്ച പ്രത്യേക യോഗങ്ങള്‍ നടത്തുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള പൊതുസഭയുടെ ആദ്യ അടിയന്തര സമ്മേളനത്തിന് ഞായറാഴ്ച സുരക്ഷാ കൗണ്‍സില്‍ പച്ചക്കൊടി കാണിച്ചിരുന്നു.

എല്ലാ യുഎന്‍ അംഗങ്ങള്‍ക്കും തിങ്കളാഴ്ച യുദ്ധത്തെക്കുറിച്ച് സംസാരിക്കാനും പ്രമേയത്തില്‍ വോടുചെയ്യാനും ഇത് അവസരമൊരുക്കും. 'ആക്രമണങ്ങള്‍ക്കും യുഎന്‍ ചാര്‍ടര്‍ ലംഘനങ്ങള്‍ക്കും റഷ്യ മറുപടിപറയണമെന്ന് യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.
Keywords: New Delhi, National, News, UN, Killed, Death, Injured, Ukraine, Russia, War, Russia - Ukraine War: At least 94 civilians killed in Ukraine, says UN.
Keywords: New Delhi, National, News, UN, Killed, Death, Injured, Ukraine, Russia, War, Russia - Ukraine War: At least 94 civilians killed in Ukraine, says UN.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.