മെയ് മാസത്തില്‍ 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്‍ഡ്യയ്ക്ക് നല്‍കുമെന്ന് റഷ്യ

 


ADVERTISEMENT

ന്യൂഡെല്‍ഹി:  (www.kvartha.com 06.05.2021) മെയ് മാസത്തില്‍ 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്‍ഡ്യയ്ക്ക് നല്‍കുമെന്ന് റഷ്യ. ഇതില്‍ 1.5 ലക്ഷം ഡോസ് വാക്‌സിന്‍ രണ്ട് ദിവസത്തിനകം കൈമാറും. ജൂണില്‍ 50 ലക്ഷവും ജൂലൈയില്‍ ഒരു കോടി ഡോസ് വാക്‌സിനും ഇന്‍ഡ്യയ്ക്ക് നല്‍കുമെന്ന് റഷ്യ അറിയിച്ചു. ഇതിനുപുറമെ നാല് മീഡിയം ഓക്‌സിജന്‍ ജനറേറ്റിങ് ട്രക്കുകളും ഇന്‍ഡ്യയിലേക്ക് അയക്കും. 
Aster_MIMS

200 ബെഡുകള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ജനറേറ്ററുകള്‍ക്ക് സാധിക്കും. ഒരു മണിക്കൂറില്‍ 70 കിലോ ഗ്രാം ഓക്‌സിജനാവും ഇവ ഉല്‍പാദിപ്പിക്കുക. ജനറേറ്ററുകളുടെ വിതരണം ഈ ആഴ്ചയുടെ അവസാനത്തോടെ ഉണ്ടാവുമെന്നും റഷ്യ അറിയിച്ചു. റഷ്യയില്‍ നിന്ന് സ്ഫുട്‌നിക് വാക്‌സിന്റെ ആദ്യ ലോഡെത്തിയത് മെയ് ഒന്നിനാണ്. ഒന്നര ലക്ഷം ഡോസ് വാക്‌സിനാണ് എത്തിയത്. 

മെയ് മാസത്തില്‍ 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്‍ഡ്യയ്ക്ക് നല്‍കുമെന്ന് റഷ്യ

Keywords:  New Delhi, News, National, Vaccine, COVID-19, Russia sending another batch of 150,000 Sputnik V vaccines to India
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia