SWISS-TOWER 24/07/2023

രാജ്യത്തിന്റെ പുരോഗതിക്ക് ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച ബി ജെ പി നേതാവിന്റെ കാറില്‍ നിന്നും 20 ലക്ഷം പിടികൂടി

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 01.12.2016) രാജ്യത്തിന്റെ പുരോഗതിക്ക് ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച ബി ജെ പി നേതാവിന്റെ കാറില്‍ നിന്നും 20 ലക്ഷം രൂപ പിടികൂടി. സേലത്തെ ബി ജെ പി യുവജന വിഭാഗം സെക്രട്ടറി ജെ വി ആര്‍ അരുണിനെയാണ് 20.55 ലക്ഷം രൂപയുമായി പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയവയില്‍ പുതിയ 2,000 രൂപയുടെ 926 നോട്ടുകളും ഉള്‍പെടും. ഇവ കൂടാതെ 100 രൂപയുടെ 1530 നോട്ടുകളും 50 രൂപയുടെ 1000 നോട്ടുകളുമാണ് കണ്ടെത്തിയത്.

രാജ്യത്തിന്റെ പുരോഗതിക്ക് ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച ബി ജെ പി നേതാവിന്റെ കാറില്‍ നിന്നും 20 ലക്ഷം പിടികൂടി

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഉറവിടം തെളിയിക്കാന്‍ അരുണിന് സാധിക്കാത്തതിനാല്‍ പിടിച്ചെടുത്ത പണം ജില്ലാ ട്രഷറിയില്‍ നിക്ഷേപിച്ചതായി പോലീസ് പറഞ്ഞു. അതേസമയം ഇയാള്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണ്.

അതിനിടെ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അരുണിനെതിരെ നടപടിയെടുക്കുമെന്ന് ബി ജെ പി വക്താവ് അറിയിച്ചു. പാര്‍ട്ടി ചുമതലകളില്‍ നിന്നും അരുണിനെ നീക്കിയതായി ബി ജെ പി സംസ്ഥാന അധ്യക്ഷ അറിയിച്ചു. മോഡിയുടെ കറന്‍സി നിരോധനത്തെ അനുകൂലിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് താന്‍ രാജ്യത്തിന്റെ പുരോഗതിക്കായി ക്യൂ നില്‍ക്കാന്‍ തയ്യാറാണെന്ന് അരുണ്‍ പ്രഖ്യാപിച്ചത്.



Keywords : BJP, Leader, Cash, Tamilnadu, National, Police, Rs 20 lakh seized from BJP youth leader who backed demonetisation.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia