പുതിയ നിറത്തില്‍, കൂടുതല്‍ സവിശേഷതകളോടെ ആയിരം നോട്ടുകള്‍ മടങ്ങിയെത്തും

 


ന്യൂഡല്‍ഹി: (www.kvartha.com 10.11.2016) ആയിരം രൂപ നോട്ടുകള്‍ തുടര്‍ന്നും പുറത്തിറക്കുമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കും. സുരക്ഷ സവിശേഷതകള്‍ ഉയര്‍ത്തി, നിറത്തില്‍ വ്യതിയാനം വരുത്തിയായിരിക്കും പുതിയ നോട്ടുകള്‍. കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്.

ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. അതേസമയം 100, 50 രൂപ മുതലുള്ള മറ്റ് നോട്ടുകളുടെ കാര്യത്തില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടാകുന്നത്. 500, 1000 രൂപ നോട്ടുകള്‍ക്ക് അര്‍ദ്ധരാത്രി മുതല്‍ മൂല്യമില്ലെന്നും അവ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നല്‍കി മാറ്റി വാങ്ങണമെന്നുമായിരുന്നു മോഡി പ്രസംഗത്തില്‍ പറഞ്ഞത്.

പുതിയ നിറത്തില്‍, കൂടുതല്‍ സവിശേഷതകളോടെ ആയിരം നോട്ടുകള്‍ മടങ്ങിയെത്തും

SUMMARY: So, the Rs 1000 note has not been discontinued. It will return with enhanced security features and a different colour in a few months, the government said today.

Keywords: National, 500, 1000, Notes, Exchange, Bank
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia