മുസാഫര്‍നഗര്‍ കലാപം; സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന് പങ്കുള്ളതായി ചാനല്‍
Sep 18, 2013, 13:00 IST
മുസാഫര്‍നഗര്‍: 44 പേരുടെ മരണത്തിനും 42,000 പേരുടെ പാലായനത്തിനും ഇടയാക്കിയ മുസാഫര്‍നഗര്‍ കലാപത്തില്‍ സമാദ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ ഇടപെട്ടുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വെളിവാക്കുന്ന ഒളിക്യാമറാ ദൃശ്യം ചാനല്‍ പുറത്തുവിട്ടു. ഇന്ത്യാ ടുഡെയുടെ ടി.വി ചാനലായ ഹെഡ്‌ലൈന്‍സ് ടുഡെയാണ് സമാജ്‌വാദി പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഒളിക്യാമറാ ദൃശ്യം പുറത്തുവിട്ടത്.
കലാപ സമയത്ത് പോലീസിനോട് നിഷ്‌ക്രിയത്വം പാലിക്കാന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ നിര്‍ദേശിച്ചതായാണ് ചാനല്‍ റിപോര്‍ട്ട് ചെയ്യുന്നത്. ചാനലിന്റെ ഒളിക്യാമറാ ഓപറേഷനില്‍ നിഷ്‌ക്രിയത്വം പാലിക്കാന്‍ അസംഖാന്‍ നിര്‍ദേശം നല്‍കിയെന്ന പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലാണ് ചാനല്‍ നല്‍കിയിരിക്കുന്നത്.
2014 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട്ബാങ്ക് ലക്ഷ്യമാക്കിയാണ് അസംഖാന്‍ നിഷ്‌ക്രിയത്വം പാലിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. സമാജ്‌വാദി പാര്‍ട്ടിക്ക് അനുകൂലമായി വോട്ടുകള്‍ ധ്രുവീകരിപ്പിക്കുന്നതിനുള്ള നീക്കമാണ് അസം ഖാന്‍ നടത്തിയതെന്നും ചാനല്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
'വോട്ടിന് വേണ്ടി കലാപം' എന്നാണ് മുസാഫര്‍നഗര്‍ കലാപത്തിന് പേര് നല്‍കിയതെന്നും ചാനല്‍ ആരോപിച്ചു. അതിനിടെ ആരോപണത്തെ ഖണ്ഡിച്ചു കൊണ്ട് അസംഖാന്‍ രംഗത്തെത്തി. ആരോപണങ്ങള്‍ മറുപടി പോലും അര്‍ഹിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Related News:
തനിക്കെതിരായ ചാനല്‍ ദൃശ്യം കെട്ടിച്ചമച്ചത്: അസം ഖാന്‍
Keywords : Riot, SP, Election, Uttar Pradesh, National, Channel, Report, Operation Riot For Votes: How political interference fuelled, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.