മൂന്ന് വാക്കിൽ പോലീസ് ഉദ്യോഗസ്ഥയുടെ രാജി; കർണാടക രാഷ്ട്രീയം പുകയുന്നു
Jun 9, 2016, 15:34 IST
ബംഗലൂരു: (www.kvartha.com 09.06.2016) ‘റിസൈന്‍ഡ് ആന്റ് ജോബ്‌ലെസ്’ കർണാടകയിലെ പോലീസ് ഓഫീസര്‍ അനുപമ ഷേണായി ഫേസ്ബുക്കിൽ കുറിച്ചപ്പോൾ ഇത്രവലിയൊരു കോളിളക്കം പ്രതീക്ഷിച്ചിരുന്നില്ല.
എന്നാലിപ്പോൾ കർണാടക രാഷ്ട്രീയം ഈ വാക്കുകളിൽ പുകയുകയാണിപ്പോൾ. ബിജെപി അനുപമയുടെ രാജി രാഷ്ട്രീയമായി ഏറ്റെടുത്തതോടെയാണ് സംഭവം പുകിലായത്. സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുക കൂടി ചെയ്തതോടെ ജോറാവുകയും ചെയ്തു.
ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് ബെല്ലാരി ജില്ലയിലെ കുട്‌ലിഗിയിലെ ഡിഎസ്പി ആയിരുന്ന അനുപമ. മന്ത്രിയുടെ ഫോണ്‍ ഹോള്‍ഡ് ചെയ്തതിന് പ്രതികാര നടപടികള്‍ നേരിട്ടതോടെയാണ് അനുപമയുടെ രാജി. പെട്ടെന്നുണ്ടായ സമ്മർദം അതിജീവിക്കാതെ അനുപമ രാജിവച്ചകാര്യം ഫേസ്ബുക്കിൽ മൂന്ന് വാക്കിൽ കുറിക്കുകയും ചെയ്തു. ഇതാവട്ടെ ബിജെപി രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.
സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സർക്കാരാണ് കർണടാക ഭരിക്കുന്നത്. പിടി പരപമേശ്വര്‍ നായക് എന്ന മന്ത്രിയുടെ ഫോണ്‍ കോളാണ് അനുമ ഷേണായി ഹോള്‍ഡ് ചെയ്തത്. ഇതില്‍ ക്ഷുഭിതനായ മന്ത്രി അനുപമയെ സ്ഥലംമാറ്റി.
തുടർന്നുണ്ടായ സംഭവങ്ങളാണ് അനുപമയുടെ രാജിക്ക് കാരണം. ഇതേസമയം, തൻറെ പോസ്റ്റിന് ശേഷമുണ്ടായ കോലാഹലങ്ങളെക്കുറിച്ച് അനുപമ ഇതുവരെ പ്രതികരിച്ചിട്ടില്ല.
SUMMARY: A three-word Facebook post from Karnataka police officer Anupama Shenoy - who had been transferred earlier this year for putting a minister's call on hold - has created a controversy.
Keywords: Three-word, Facebook, Karnataka police, Officer, Anupama Shenoy, Transferred, Earlier, Puttting, Minister, Phone call, Hold, Bangalore, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.