ADVERTISEMENT
ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം നീക്കം ചെയ്യുന്നതിന് 21 സോഷ്യല്‍ നെറ്റ്വര്ക്കിംഗ് വെബ്സൈറ്റുകള്‍ക്ക് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ഫെബ്രുവരി ആറു വരെ സമയം അനുവദിച്ചു. അശ്ലീല ഉള്ളടക്കത്തിന്റെ പേരില്‍ ഫേസ്ബുക്ക് അടക്കം 21 സോഷ്യല്‍ നെറ്റ്വര്ക്കിംഗ് വെബ്സൈറ്റുകള്‍ക്ക് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി വെള്ളിയാഴ്ച സമന്‍സ് അയച്ചിരുന്നു.
പ്രശ്നം പരിശോധിച്ച് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഉചിത നടപടി സ്വീകരിക്കണമെന്നും ജനുവരി 13 നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അനുവദിച്ച സമയത്തിനുള്ളില്‍ വിവരങ്ങള്‍ നീക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സുധേഷ് കുമാര്‍ മുന്നറിയിപ്പ് നല്കി. ഫേസ്ബുക്കിന് പുറമെ ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ്, യുട്യൂബ് എന്നിവയും സമന്‍സ് ലഭിച്ചവയില്‍ ഉള്‍പ്പെട്ടിരുന്നു.
Keywords: Facebook, Internet, Porn Images, Court, New Delhi, National
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

