സഹോദരിമാരെ മാനഭംഗപ്പെടുത്തി; മീററ്റില്‍ വര്‍ഗീയ സംഘര്‍ഷം: പത്ത് പേര്‍ക്ക് പരിക്ക്

 


മീററ്റ്: (www.kvartha.com 29/01/2015) മീററ്റില്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. സരൈ ലാല്‍ഡാസ് ഏരിയയിലാണ് സംഘര്‍ഷമുണ്ടായത്. സഹോദരിമാരായ രണ്ട് യുവതികളെ പ്രദേശത്തെ ഒരു സംഘം യുവാക്കള്‍ മാനഭംഗപ്പെടുത്തിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

സഹോദരിമാരെ മാനഭംഗപ്പെടുത്തി; മീററ്റില്‍ വര്‍ഗീയ സംഘര്‍ഷം: പത്ത് പേര്‍ക്ക് പരിക്ക്തുടര്‍ന്ന് ഇരു പക്ഷമായി തിരിഞ്ഞ ജനകൂട്ടം പരസ്പരം വെടിവെക്കുകയും കല്ലെറിയുകയും ചെയ്തു. മാനഭംഗത്തിനിരയായ യുവതികള്‍ക്കും അവരുടെ സഹോദരനും അക്രമി സംഘത്തിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ക്കും മറ്റ് 5 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അര്‍ദ്ധസൈനീക വിഭാഗവും ദ്രുതകര്‍മ്മ സേനയും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

SUMMARY: At least 10 people were injured on Tuesday night as Hindus and Muslims clashed in Meerut's Sarai Laldas area after two sisters were allegedly molested by a group of local youngsters.

Keywords: Uttar Pradesh, Meerut, Hindus, Muslims, Communal clash,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia