പിള്ളയുടെ മോചനം: വി.എസിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി
Dec 13, 2011, 12:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുമ്പ് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ചതിനെതിരെ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസുമായി ബന്ധപ്പെട്ട് വി.എസിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പിള്ളയെ ശിക്ഷിച്ച ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് ബി.എസ്. ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഒരിക്കല്‍ തീര്‍പ്പാക്കിയ കേസില്‍ നേരിട്ട് ഇടപെടാന്‍ കോടതിക്ക് അധികാരമില്ല. സര്‍ക്കാരിന്റെ ഭരണഘടനാപരമായ അധികാരത്തില്‍ കോടതി ഇടപെടില്ല. സര്‍ക്കാര്‍ ആദ്യമായല്ല തടവുകാരെ വിട്ടയക്കുന്നതെന്നും 1990 മുതല്‍ ഇത്തരത്തില്‍ തടവുകാരെ മോചിപ്പിക്കുന്നുണ്ട്. പിള്ളയ്ക്ക് ശിക്ഷ ഇളവ് നല്‍കിയതിന്റെ വസ്തുകളിലേക്ക് കടക്കുന്നല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ബാലകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയായി കാണരുതെന്നും ജയില്‍ചട്ടങ്ങള്‍ ലംഘിച്ച പിള്ളയ്ക്ക് ശിക്ഷ ഇളവനുവദിച്ചത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വി.എസിന്റെ ഹര്‍ജി. തടവില്‍ കഴിയുമ്പോള്‍ പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് തെളിവുകളും വി.എസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Keywords: R.Balakrishna Pillai, Released, V.S Achuthanandan, Supreme Court of India, New Delhi, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.