സൗദിയിലെ ഇന്ത്യൻ എംബസിയിൽ മലയാളികളുടെ മേധാവിത്വമെന്ന് ആരോപണം

 


സൗദിയിലെ ഇന്ത്യൻ എംബസിയിൽ മലയാളികളുടെ മേധാവിത്വമെന്ന് ആരോപണം
ലഖ്നൗ: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർക്കിടയിൽ പ്രാദേശിക ചേരിതിരിവ് രൂക്ഷമാണെന്ന് സമാജ് വാദി പാർട്ടിയിലെ മുസ്ലീം നേതാവും ന്യൂനപക്ഷക്ഷേമ മന്ത്രിയുമായ മുഹമ്മദ് ആസം ഖാൻ ആരോപിച്ചു. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് മന്ത്രി ആരോപണമുന്നയിച്ചത്.

സൗദിയിലെ ഇന്ത്യൻ എംബസിയിൽ കേരളീയരായ ഉദ്യോഗസ്ഥരുടെ മേധാവിത്വം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചതായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ രാഷ്ട്രീയനേതാക്കന്മാരുടെ ഇഷ്ടപ്രകാരമാണ് എംബസി ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് അസം ഖാൻ പറഞ്ഞു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രവാസികളുടെ പ്രശ്നങ്ങൾ എംബസി ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

SUMMERY: LUCKNOW: Samajwadi Party's Muslim face and minister for minority welfare, Mohd Azam Khan has alleged that there was a regional divide inside the Indian Embassy at Saudi Arabia. In a letter to Prime Minister Manmohan Singh, Azam Khan said the time had come to end the dominance of Keralites in the Indian embassy at Saudi Arabia.

Keywords: Gulf, Saudi Arabia, Samajwadi Party, Muslim, Minister for minority welfare, Mohd Azam Khan, Embassy, Keralites, Bihar, Uttar Pradesh,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia