ചെന്നൈയില്‍ റെക്കോര്‍ഡ് മഴ; നഗരം പ്രളയ ഭീതിയില്‍; ബോട്ടുകള്‍ സുസജ്ജം

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 19.05.2016) കഴിഞ്ഞ 2 ദിവസത്തില്‍ ചെന്നൈ നഗരത്തില്‍ പെയ്തുവീണത് റെക്കോര്‍ഡ് മഴ. ഇക്കഴിഞ്ഞ ഡിസംബറിലുണ്ടായ പ്രളയത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് നഗരത്തിലെ വെള്ളക്കെട്ടുകള്‍. പലയിടത്തും മാലിന്യ ചാലുകളും ഓടകളും നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് അടിയന്തിര സജ്ജീകരണങ്ങള്‍ നടത്തുകയാണ് അധികൃതര്‍. ബോട്ടുകള്‍ സ്റ്റാന്‍ഡ് ബൈ മോഡിലാണ്. 12,000 പേരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയിലെ 4 സംഘങ്ങള്‍ നഗരത്തിലെത്തിയിട്ടുണ്ട്. വെള്ളം കയറിയ സബ് വേകളില്‍ നിന്നും വെള്ളം പമ്പുചെയ്ത് പുറത്തേയ്ക്ക് കളയുകയാണ്. അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി എമര്‍ജന്‍സി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1070 ആണ് എമര്‍ജന്‍സി നമ്പര്‍.

കേരളം, പശ്ചിമബംഗാള്‍, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴയാണ്.
ചെന്നൈയില്‍ റെക്കോര്‍ഡ് മഴ; നഗരം പ്രളയ ഭീതിയില്‍; ബോട്ടുകള്‍ സുസജ്ജം

SUMMARY: Chennai has witnessed record rains over the last 48 hours and more is expected as the cyclone bypassed the Indian coast and moved towards Bangladesh today.

Keywords: Chennai, Rain, Cyclone, Flood
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia