ബെല്ലാരിയില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ തോല്‍വി

 


ബെല്ലാരിയില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ തോല്‍വി
ബാംഗ്ലൂര്‍: കര്‍ണാടകയിലെ ബെല്ലാരി ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ തോല്‍ വി. ബിജെപിയില്‍ നിന്നും രാജിവച്ച് സ്വതന്ത്രനായി മല്‍സരിച്ച ബി ശ്രീരാമലു വന്‍ ഭൂരിപക്ഷത്തോടെയാണ്‌ വിജയിച്ചത്. 46790 വോട്ടിന് വിജയിച്ച ശ്രീരാമലു ബി ജെ പി സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. വിജയത്തെതുടര്‍ന്ന്‍ താന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് ശ്രീരാമലു പ്രഖ്യാപിച്ചു.

74527 വോട്ടുകളാണ്‌ ശ്രീരാമലു നേടിയത്. 17366 വോട്ട് നേടിയ ബി ജെ പി സ്ഥാനാര്‍ഥി പി ഗാദിലിംഗപ്പ രാമലുവിന്റെ വിജയം പാര്‍ട്ടിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന വിശ്വാസത്തിലാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍. ജനതാദളിന്റെ പിന്തുണയോടെയായിരുന്നു ശ്രീരാമലു വിജയിച്ചത്.

English Summery
Bangalore: The ruling-BJP lost deposit while Independent candidate B Sriramulu won the Bellary Rural assembly bypoll by a huge margin of 46,760 votes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia