പ്രധാനമന്ത്രിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെക്കണം: ബിജെപി

 


ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന് ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെക്കണമെന്ന് ബിജെപി. വിവാദ ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി രാജിയാവശ്യം ഉന്നയിച്ചത്. ഓര്‍ഡിനന്‍സിനെതിരെ ബിജെപി നേരത്തേ രംഗത്തെത്തിയിരുന്നു.

ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് എല്‍.കെ അദ്വാനിയും സുഷമ സ്വരാജുമടക്കമുള്ള നേതാക്കള്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുറ്റവാളികളായ രാഷ്ട്രീയ നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ മറികടന്നാണ് യുപിഎ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കി അനുമതിക്കായി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.

പ്രധാനമന്ത്രിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെക്കണം: ബിജെപിരാഹുലിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ ഒരു നാടകകമ്പനിയാണോയെന്ന ചോദ്യത്തോടെയാണ് ബിജെപി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ് വി രാഹുലിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചത്. ഇത്തരമൊരു നാടകത്തിലൂടെ യുപിഎ സര്‍ക്കാര്‍ ഭരണപരാജയം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും നഖ്വി ആരോപിച്ചു.

ഓര്‍ഡിനന്‍സില്‍ പ്രസിഡന്റ് ഒപ്പുവെക്കാതെ മടക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ നാടകീയമായി പത്രക്കാരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് നാടകം കളിച്ചതെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി ആരോപിച്ചു.

SUMMARY: It is a desperate damage control exercise. It's only when the revulsion is built, the Congress party is trying to cut its losses. Belated realisation of what the Congress party now calls non-sense. The heads which brought out this non-sense twice in the last one month must roll. It is a charade to show the government can make a mistake, but the Congress's first family doesn't.

Keywords: New Delhi, L.K. Advani, Narendra Modi, Prime Minister, Gujarat, Chief Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia