RBI | മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തി; 3 സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ
Oct 13, 2023, 15:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കാരണത്താല്‍ മൂന്ന് സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (RBI). ഒരു എന്‍ബിഎഫ്സിക്കും റിസര്‍വ് ബാങ്ക് പണ പിഴ ചുമത്തിയിട്ടുണ്ട്. അണ്ണാസാഹെബ് മഗര്‍ സഹകാരി ബാങ്ക് ലിമിറ്റഡ്, ദി ജവഹര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനതാ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഫിന്‍ക്വസ്റ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.
മഹാരാഷ്ട്രയിലെ പൂനെയിലെ അണ്ണാസാഹെബ് മഗര്‍ സഹകാരി ബാങ്ക് ലിമിറ്റഡിന് നാല് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. കെവൈസി, നിക്ഷേപ അകൗണ്ടുകളുടെ കൈകാര്യം എന്നിവയിലെ ചില വ്യവസ്ഥകള്‍ പാലിക്കാത്തതിനാണിത്. ബാങ്ക് അകൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ബാങ്ക് പെനല് ചാര്‍ജ് ഈടാക്കുന്നില്ല ഇതും പിഴ ഈടാക്കാന്‍ കാരണമായിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പാല്‍ഘറിലെ ജവഹര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്കിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത് കെവൈസി വിവരങ്ങള്‍ പുതുക്കാത്തതിനാണ്. ഉപഭോക്താക്കളുടെ കെവൈസി കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ബാങ്ക് ഏര്‍പെടുത്തിയിരുന്നില്ല.
'ഫ്രോഡ്സ് മോനിറ്ററിംഗ് ആന്‍ഡ് റിപോര്‍ടിംഗ് മെകാനിസം' സംബന്ധിച്ച് ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് മഹാരാഷ്ട്രയിലെ ജനതാ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആര്‍ബിഐ ഒരു ലക്ഷം രൂപ പിഴ ചുമത്തി. ജനതാ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക് കാലതാമസത്തോടെയാണ് തട്ടിപ്പ് കേസുകള്‍ റിപോര്‍ട് ചെയ്തതെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി.
അതേസമയം കെവൈസി നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് മുംബൈയിലെ ഫിന്‍ക്വസ്റ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ആര്‍ബിഐ 1.20 ലക്ഷം രൂപ പിഴ ചുമത്തി. റിസര്‍വ് ബാങ്കിന്റെ നടപടി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെക്കുറിച്ച് പറയാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
Keywords: News, Kerala, RBI, Monetary Penalty, Cooperative Bank, Bank, NBFC, RBI imposes monetary penalty on 3 cooperative bank.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

