Yogi Adityanath | അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് യോഗി ആദിത്യനാഥ്

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് ഉത്തര്‍പ്രദേശ് മുക്യമന്ത്രി യോഗി ആദിത്യനാഥ്. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തില്‍ പാര്‍ടി സ്ഥാനാര്‍ഥി ത്രിലോക് കപൂറിന് വേണ്ടി പ്രചാരണം നടത്തുന്നതിന് എത്തിയതായിരുന്നു അദ്ദേഹം.

Aster_MIMS

പാലമ്പൂരില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള പ്രമേയം ബിജെപിയാണ് ആദ്യം പാസാക്കിയതെന്ന് ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ണായകവും ശക്തവുമായ നേതൃത്വമാണ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് 'ചരിത്രപരമായ സൃഷ്ടി' എന്ന് അദ്ദേഹം പറഞ്ഞു.

Yogi Adityanath | അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് യോഗി ആദിത്യനാഥ്

'ഇന്ന്, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴി പിന്നിട്ടിരിക്കുന്നു. 500 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം 2023 അവസാനത്തോടെ ഒരു മഹാക്ഷേത്രം നിര്‍മിക്കപ്പെടും. ഈ സ്ഥലത്ത് നിന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്' -പാലമ്പൂരില്‍ റാലിയെ അഭിസംബോധന ചെയ്ത് ആദിത്യനാഥ് പറഞ്ഞു.

Keywords: Lucknow, News, National, Temple, Yogi Adityanath, Election, Ram temple will be complete by December 2023: Yogi Adityanath.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia