അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്തത് ബാബറല്ല, ഔറംഗസേബ്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 20.06.2016) അടുത്ത വര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പുണ്ടാകുന്ന യുപിയില്‍ അയോധ്യയിലെ രാമക്ഷേത്രമാണ് മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്ന്. പൗരാണിക കാലത്തെ ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ കാലത്ത് പള്ളിയാക്കി മാറ്റിയെന്നായിരുന്നു ഇതുവരെയുള്ള ചരിത്രം.

അതുകൊണ്ടാണിതിനെ ബാബരി മസ്ജിദ് എന്ന് വിളിച്ചിരുന്നത്. എന്നാലിപ്പോള്‍ ഈ രാമക്ഷേത്രം തകര്‍ത്തത് ബാബറല്ല, മറിച്ച് ഔറംഗസീബാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പുതിയ പുസ്തകം. മുന്‍ ഐപിഎസ് ഓഫീസറായ കിഷോര്‍ കുനലാണിതിന്റെ കര്‍ത്താവ്. 1972ലെ ഗുജറാത്ത് കേഡറില്‍പെട്ട ഉദ്യോഗസ്ഥനാണിദ്ദേഹം.

ബീഹാറിയാണ് കുനല്‍. ബീഹാര്‍ ബോര്‍ഡ് ഓഫ് റിലീജിയസ് ട്രസ്റ്റുകളുടെ അഡ്മിനിസ്‌ട്രേറ്ററും പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.

1990ലെ അയോധ്യ വിവാദത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ ഓഫീസറായിരുന്നു കുനല്‍. റിട്ടയര്‍ ചെയ്ത ശേഷം ദര്‍ഭംഗ കെ.എസ്.ഡി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലറാണ് ഇദ്ദേഹം.

രാമക്ഷേത്രം തകര്‍ത്തത് എഡി 1528ല്‍ അല്ലെന്നും എഡി 1660ല് ആണെന്നും പുസ്തകത്തില്‍ പറയുന്നു. അന്ന് അയോധ്യയില്‍ ഔറംഗസേബിന്റെ ഗവര്‍ണര്‍ ഫെദൈ ഖാനായിരുന്നു.

അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്തത് ബാബറല്ല, ഔറംഗസേബ്

SUMMARY: New Delhi : At a time when the Ayodhya issue is back in spotlight ahead of the UP polls next year, a book penned by a former IPS officer has claimed that the Ram temple was not demolished during the reign of Babar but of Aurangzeb.

Keywords: New Delhi, Ayodhya, Back, Spotlight, UP polls, Book, Penned, Former IPS officer, Ram temple
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia