തൃണമുല്‍ കോണ്‍ഗ്രസ് എം.പി കുനല്‍ ഘോഷിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു
Sep 29, 2013, 00:14 IST
കൊല്‍ക്കത്ത: രാജ്യസഭാ എം.പി കുനല്‍ ഘോഷിനെ തൃണമുല്‍ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നടപടി. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് കുനല്‍ ഘോഷിനെ പാര്‍ട്ടി പുറത്താക്കിയത്.
നേരത്തെ ശാരദാ കുംഭകോണ കേസില്‍ പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് ഘോഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവകവയ്ക്കാതെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ തുടര്‍ന്നും പ്രസ്താവനകള്‍ നടത്തിയതാണ് ഘോഷിന്റെ സസ്‌പെന്‍ഷനിടയാക്കിയത്.
ശാരദാ കുംഭകോണത്തിലെ തൃണമുല്‍ പ്രവര്‍ത്തകരുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും ഘോഷ് അഭിപ്രായപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27ന് ചേര്‍ന്ന അച്ചടക്കസമിതി ഏകകണ്ഠമായാണ് ഘോഷിന്റെ സസ്‌പെന്‍ഷന്‍ ശരിവച്ചതെന്ന് തൃണമൂല്‍ സെക്രട്ടറി ജനറല്‍ പ്രതാ ചാറ്റര്‍ജി പറഞ്ഞു.
SUMMARY: Kolkata: The Trinamool Congress today suspended Rajya Sabha MP Kunal Ghosh for making anti-party statements, despite being issued a show cause notice.
Keywords: National news, Kolkata, Trinamool Congress, Suspended, Rajya Sabha, MP, Kunal Ghosh, Making, Anti-party statements, Show cause notice.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.